പ്രവാ­സി­യു­ടെ­ ‘വി­ല’ കൂ­ടു­മോ­? - ഫോർപിഎം ന്യൂസ് ഓപ്പൺ ഹൗസ്


എസ്.വി­ ജലീ­ൽ,

കെ­.എം.സി­.സി­ ബഹ്‌റൈ­ൻ പ്രസി­ഡണ്ട് ലോ­ക കേ­രള സഭാംഗം

വി­ല കൂ­ട്ടും എന്ന കാ­ര്യത്തിൽ യാ­തൊ­രു­ സംശയവും ഇല്ല. കാ­ലാ­കാ­ലങ്ങളാ­യി­ പ്രവാ­സി­കളു­ടെ­ ഏറ്റവും വലി­യ ഒരു­ അവകാ­ശമാണ് സാ­ക്ഷാ­ത്കരി­ച്ചി­ട്ടു­ള്ളത്. അതി­നും ഒടു­വിൽ ഒരു­ പ്രവാ­സി­ മലയാ­ളി­യു­ടെ­ കഠി­നാ­ദ്ധ്വാ­നം വേ­ണ്ടി­ വന്നു­ എന്നതാണ് ഏറെ­ സന്തോ­ഷം. പ്രവാ­സി­ മലയാ­ളി­ വ്യവസാ­യി­ ഡോ­. ഷംസീർ വയലിൽ തി­കഞ്ഞ കണക്കു­ കൂ­ട്ടലോ­ടെ­, കെ­.എം.സി­.സി­ ന്യൂ­ഡൽ­ഹി­ പ്രസി­ഡണ്ട് അഡ്വ. ഹാ­രീസ് ബീ­രാ­ന്റെ­ സഹാ­യത്തോ­ടെ­ സു­പ്രീം കോ­ടതി­യിൽ ജനാ­ധി­പത്യ രീ­തി­യിൽ നടത്തി­യ പോ­രാ­ട്ടത്തി­നൊ­ടു­വി­ലാണ് അന്തി­മ വി­ജയം നേ­ടാ­നാ­യത്. അഭി­നന്ദി­ക്കു­കയാ­ണ്.
ലോ­കത്തി­ലെ­ ഏറ്റവും വലി­യ ജനാ­ധി­പത്യ രാ­ജ്യമാ­യ ഇന്ത്യയെ­ സംബന്ധി­ച്ചി­ടത്തോ­ളം വോ­ട്ടവകാ­ശം വി­നി­യോ­ഗി­ക്കൽ ജനാ­ധി­പത്യ പ്രക്രി­യയെ­ ശക്തി­പ്പെ­ടു­ത്തും എന്ന കാ­ര്യത്തിൽ സംശയമി­ല്ല. അതു­കൊ­ണ്ട് തന്നെ­ ആ ഒരു­ ജനാ­ധി­പത്യ പ്രക്രി­യയിൽ പ്രവാ­സി­കൾ കൂ­ടി­ പങ്കെ­ടു­ക്കു­ന്പോൾ കാ­ലങ്ങളാ­യി­ അവഗണി­ക്കപ്പെ­ടു­ന്ന രാ­ജ്യത്തി­ന്റെ­ സന്പദ് വ്യവസ്ഥി­തി­യിൽ സംഭാ­വനകൾ മാ­ത്രം ചെ­യ്യു­ന്ന ഒരു­ വി­ഭാ­ഗം കൂ­ടി­ ശ്രദ്ധി­ക്കപ്പെ­ടു­ന്നു­. ഒപ്പം അവരെ­ മനസ്സി­ലാ­ക്കാ­നും അവരു­മാ­യി­ സംവദി­ക്കാ­നും നേ­താ­ക്കളും ഉദ്യാ­ഗസ്ഥരും മു­ന്നോ­ട്ട് വരും. ഇല്ലെ­ങ്കിൽ ഈ വി­ഭാ­ഗവും എതി­രാ­കും എന്ന തോ­ന്നൽ അവർ­ക്കി­ടയി­ലു­ണ്ടാ­കും. കേ­വലം ചു­രു­ങ്ങി­യ വോ­ട്ടു­കൾ­ക്ക് ജയി­ക്കു­ന്ന പല മണ്ധലങ്ങളി­ലും പ്രവാ­സി­കൾ നി­ർ­ണ്ണാ­യകമാ­കും. പക്ഷെ­ ഇതി­നൊ­ക്കെ­ പ്രവാ­സി­ സമൂ­ഹം ഒന്നി­ച്ചു­ നി­ന്ന് വോ­ട്ടു­ ചേ­ർ­ക്കു­ന്ന പ്രക്രി­യയയിൽ സജീ­വമാ­കണം. പ്രോ­ക്സി­ വോ­ട്ട് ഉണ്ട് എന്ന് പറഞ്ഞി­ട്ട് കാ­ര്യമി­ല്ല വോ­ട്ടർ പട്ടി­കയിൽ പേര് വേ­ണം ആദ്യം. അതു­കൊ­ണ്ട് എന്റെ­ പ്രവാ­സി­ സഹോ­ദരങ്ങളോട് പറയാ­നു­ള്ളത് ആദ്യം വോ­ട്ടർ പട്ടി­കയിൽ പേ­രു­ണ്ടോ­ എന്നു­റപ്പ് വരു­ത്തു­ക. അതി­നു­ള്ള ഏർ­പ്പാ­ടു­കൾ കെ­.എം.സി­.സി­ ഓഫി­സി­ലും ചെ­യ്യു­ന്നു­ണ്ട്. ഒട്ടനവധി­ പ്രശ്നങ്ങളും പ്രയാ­സങ്ങളു­മു­ള്ള അവഗണി­ക്കപ്പെ­ട്ട ഒരു­ വി­ഭാ­ഗത്തി­ന്റെ­ ഉയി­ർ­ത്തെ­ഴു­ന്നേ­ൽ­ക്കാ­നു­ള്ള ഈ അവസരം മു­ഴു­വൻ പ്രവാ­സി­കളും ഉപയോ­ഗപ്പെ­ടു­ത്തു­ക.

ചെ­ന്പൻ ജലാ­ൽ,
സാ­മൂ­ഹ്യ പ്രവർ­ത്തകൻ

മു­ക്ത്യാർ വോ­ട്ട് പ്രവാ­സി­കളു­ടെ­ ബന്ധു­ക്കളു­ടെ­ വി­ല കൂ­ട്ടും. വോ­ട്ടവകാ­ശം പ്രവാ­സി­കു­ടെ­ ദീ­ർ­ഘകാ­ലത്തെ­ സ്വപ്ന സാ­ക്ഷാ­ൽ­കരമാ­ണ്. മു­ക്ത്യാർ വോ­ട്ടവകാ­ശത്തോ­ടൊ­പ്പം പോ­സ്റ്റൽ വോ­ട്ട് സംവി­ധാ­നമോ­, അതാത് രാ­ജ്യത്തെ­ എംബസ്സി­യു­ടെ­ നേ­തൃ­ത്വത്തിൽ പ്രത്യേ­ക കേ­ന്ദ്രങ്ങളി­ലോ­ പ്രവാ­സി­കൾ­ക്ക് നേ­രി­ട്ട് വോ­ട്ട് രേ­ഖപ്പെ­ടു­ത്താ­നു­ള്ള സാ­ഹചര്യം സൃ­ഷ്ടി­ച്ചാൽ ഇന്ത്യയി­ലെ­ രാ­ഷ്ട്രീ­യ നേ­താ­ക്കൾ പ്രവാ­സി­കൾ അഭി­മു­ഖീ­കരി­ക്കു­ന്ന പ്രശ്നങ്ങൾ­ക്ക് പരി­ഹാ­രം കാ­ണാൻ മു­ൻ­പന്തി­യിൽ ഉണ്ടാ­വും.
ബന്ധു­കൾ­ക്ക് മു­ക്തി­യർ നൽ­കു­ന്പോൾ താൻ ഉദ്ദേ­ശി­ച്ച മത്സരാ­ർ­ത്ഥി­ക്ക് തന്നെ­യാ­ണോ­ വോ­ട്ട് രേ­ഖപ്പെ­ടു­ത്തി­യത് എന്ന് ഉറപ്പാ­ക്കാൻ മറ്റ് മാ­ർ­ഗ്ഗങ്ങളി­ല്ല. പി­ന്നെ­ വി­ശ്വാ­സം അതല്ലേ­ എല്ലാം. എന്നാൽ ഇന്ത്യൻ ജനാ­ധി­പത്യ പ്രക്രി­യയിൽ പങ്കാ­ളി­കളാ­വാൻ പ്രവാ­സി­കൾ­ക്ക് അനു­കൂ­ലമാ­യ ഈ സാ­ഹചര്യം ചരി­ത്ര നി­മി­ഷം തന്നെ­യാ­ണ്. ആധു­നി­ക സാ­ങ്കേ­തി­ക വി­ദ്യയു­ടെ­ ഈ കാ­ലഘട്ടത്തിൽ പ്രവാ­സി­കൾ­ക്ക് നേ­രി­ട്ട് വോ­ട്ട് രേ­ഖപ്പെ­ടു­ത്താ­നു­ള്ള അവസരങ്ങൾ ഭാ­വി­യിൽ ഉണ്ടാ­കു­മെ­ന്ന് പ്രതീ­ക്ഷി­ക്കു­ന്നു­.


വർ­ഗീസ് ജോ­സഫ്, 
ജനറൽ സെ­ക്രട്ടറി­, കെ­.സി­.എ

എന്റെ­ അഭി­പ്രാ­യത്തിൽ തീ­ർ­ച്ചയാ­യും ഈ തീ­രു­മാ­നം അഭി­നന്ദനമർ­ഹി­ക്കു­ന്നതാ­ണ്. ഏറ്റവും വലി­യ ജനാ­ധി­പത്യരാ­ജ്യമാ­യ ഇന്ത്യയിൽ, സമ്മതീ­ദാ­നാ­വകാ­ശം പ്രവാ­സി­കൾ­ക്ക് പ്രോ­ക്സി­ വോ­ട്ടി­ലൂ­ടെ­ കി­ട്ടി­യത് വഴി­, പ്രവാ­സി­യു­ടെ­ വി­ല കൂ­ടു­മെ­ന്ന് മാ­ത്രമല്ല, പ്രവാ­സി­യും രാ­ജ്യത്തി­ന്റെ­ നി­ർ­ണ്ണാ­യക തീ­രു­മാ­നങ്ങളിൽ ഭാ­ഗഭാ­ക്കാ­കു­കയാ­ണ്. തി­രഞ്ഞെ­ടു­പ്പിൽ ജയപരാ­ജയങ്ങളു­ടെ­ ഗതി­നി­യന്ത്രി­ക്കു­മോ­ എന്നതി­ലല്ല, മറി­ച്ച് വോ­ട്ടി­ങ്ങിൽ പങ്കാ­ളി­കളാ­കു­ന്പോൾ പ്രവാ­സി­യു­ടെ­ അഭി­പ്രാ­യവും മാ­നി­ക്കപ്പെ­ടു­ന്നു­ എന്നതാ­ണ്. ഏതാ­ണ്ട് കോ­ടി­ക്കണക്കിന് പ്രവാ­സി­കളാണ് നി­ലവിൽ ഇന്ത്യക്ക് പു­റത്തു­ള്ളത്. കേ­രളത്തെ­കു­റി­ച്ച് പറയു­കയാ­ണെ­ങ്കിൽ, ഒാ­രോ­ നി­യമസഭാ­ നി­യോ­ജകമണ്ധലത്തി­ലും 15000ലധി­കം പ്രവാ­സി­ വോ­ട്ടർ­മാ­രെ­ങ്കി­ലും ഉണ്ടാ­വും എന്നാണ് കണക്കു­കൾ സൂ­ചി­പ്പി­ക്കു­ന്നത്. അതു­കൊ­ണ്ടു­തന്നെ­ ഈ തീ­രു­മാ­നത്തെ­ ഞാൻ സ്വാ­ഗതം ചെ­യ്യു­ന്നു­.
പ്രവാ­സി­കൾ­ക്ക് പകരക്കാ­രെ­ ഉപയോ­ഗി­ച്ച് ഇന്ത്യയി­ലെ­ തി­രഞ്ഞെ­ടു­പ്പു­കളിൽ വോ­ട്ട് ചെ­യ്യാൻ കി­ട്ടി­യ അവസരം കഴി­യു­ന്നത്ര എല്ലാ­വരും ഉപയോ­ഗപ്പെ­ടു­ത്തണം. ഞാൻ മനസി­ലാ­ക്കു­ന്നത് ശരി­യാ­ണെ­ങ്കിൽ, പ്രവാ­സി­ക്ക് വോ­ട്ട് രേ­ഖപ്പെ­ടു­ത്താൻ സ്വന്തം മണ്ധലത്തി­ലെ­ ഒരാ­ളെ­യേ­ പകരക്കാ­രനാ­യി­ ചു­മതലപ്പെ­ടു­ത്താൻ പറ്റൂ­ എന്നാ­ണ്. പ്രവാ­സി­വോ­ട്ടറു­ടെ­ പകരക്കാ­രനെ­ സംബന്ധി­ച്ച് സാ­ക്ഷ്യപ്പെ­ടു­ത്തി­യ അപേ­ക്ഷ തി­രഞ്ഞെ­ടു­പ്പ് കമ്മീ­ഷൻ അംഗീ­കരി­ച്ച് കഴി­ഞ്ഞാ­ലേ­ വോ­ട്ട് ചെ­യ്യാ­ൻ­സാ­ധി­ക്കൂ­. അതു­കൊ­ണ്ടു­തന്നെ­, വരും കാ­ലങ്ങളിൽ പ്രവാ­സി­കൾ­ക്ക് വി­ദേ­ശത്തു­വെ­ച്ചു­തന്നെ­ വോ­ട്ടു­ ചെ­യ്യാൻ സൗ­കര്യം ഒരു­ക്കാൻ സാ­ധി­ക്കട്ടെ­ എന്ന് ആശി­ക്കു­ന്നു­.

സു­രേഷ് ബാ­ബു­,
സംസ്കൃ­തി­ പ്രസി­ഡണ്ട്

പ്രവാ­സി­കൾ­ക്ക് പകരക്കാ­രെ­ െ­വച്ച് വോ­ട്ട് ചെ­യ്യു­വാൻ ജനപ്രാ­തി­നി­ധ്യ ഭേ­ദഗതി­ ബിൽ പാ­സാ­ക്കി­യത് പ്രവാ­സ സമൂ­ഹത്തിന് വളരെ­ സന്തോ­ഷം നൽ­കു­ന്ന കാ­ര്യമാ­ണ്. കഴി­ഞ്ഞകാ­ല സർ­ക്കാ­രു­കൾ നടപ്പാ­ക്കാ­തി­രു­ന്ന പ്രവാ­സി­കളു­ടെ­ വോ­ട്ടവകാ­ശം, ഭാ­രതത്തി­ന്റെ­ ഭരണഘടനയിൽ വി­ശ്വസി­ക്കു­ന്ന ഏതൊ­രു­ പ്രവാ­സി­ ഭാ­രതീ­യന്റെ­യും അവകാ­ശമാ­ണെ­ന്നറി­ഞ്ഞ് ശ്രീ­. നരേ­ന്ദ്രമോ­ഡി­യു­ടെ­ നേ­തൃ­ത്വത്തി­ലു­ള്ള കേ­ന്ദ്ര സർ­ക്കാർ നടപ്പാ­ക്കി­യത് വളരെ­ സ്വാ­ഗതാ­ർ­ഹമാ­ണ്. ഭാ­രതത്തി­ന്റെ­ സാ­ന്പത്തി­ക ഭദ്രതയ്ക്ക് വലി­യ സംഭാ­വന നൽ­കു­ന്ന പ്രവാ­സി­കൾ­ക്ക് നൽ­കി­യ കേ­ന്ദ്രസർ­ക്കാ­രി­ന്റെ­ സമ്മാ­നമാ­ണി­ത്. വി­ദേ­ശനാ­ണയ ശേ­ഖരത്തി­ലെ­ നല്ലൊ­രു­ പങ്കും നൽ­കു­ന്ന പ്രവാ­സി­ സമൂ­ഹത്തോട് മുൻ ഭരണകൂ­ടങ്ങൾ എന്നും അവഗണനയാണ് കാ­ണി­ച്ചി­ട്ടു­ള്ളത്. ഇനി­ പ്രവാ­സി­കളും പി­റന്ന നാ­ടി­ന്റെ­ ജനാ­ധി­പത്യ പ്രക്രി­യയിൽ നേ­രി­ട്ട് പങ്കാ­ളി­കളാ­കു­വാൻ പോ­കു­കയാണ് വരുംനാ­ളു­കളിൽ. ഇന്ത്യയി­ലെ­ പല മണ്ധലങ്ങളി­ലും വലി­യ സ്വാ­ധീ­ന ശക്തി­യാ­യി­ തീ­രു­വാൻ പ്രവാ­സി­കൾ­ക്ക് ഈ വോ­ട്ടവകാ­ശത്തി­ലൂ­ടെ­ സാ­ധി­ക്കും. പത്രമാ­ധ്യമങ്ങളും വാ­ർ­ത്താ­ ചാ­നലു­കളും മറ്റും സസൂ­ക്ഷ്മം വീ­ക്ഷി­ക്കു­ന്ന പ്രവാ­സി­കൾ, നാ­ട്ടി­ലെ­ ഓരോ­ സ്പന്ദനവും തി­രി­ച്ചറി­ഞ്ഞ് അഭി­പ്രാ­യ രൂ­പീ­കരണം നടത്തി­ വോ­ട്ടവകാ­ശം വി­നി­യോ­ഗി­ക്കു­ന്നതി­ലൂ­ടെ­ അവഗണി­ക്കാ­നാ­വാ­ത്ത ശക്തി­യാ­യി­ മാ­റും. ഇനി­ ഒരു­ രാ­ഷ്ട്രീ­യ പാ­ർ­ട്ടി­ക്കും പ്രവാ­സ സമൂ­ഹത്തി­ന്റെ­ പ്രശ്നങ്ങൾ കാ­ണാ­തെ­ പോ­കു­വാൻ സാ­ധി­ക്കി­ല്ല.

ഇനി­ വരു­ന്ന തി­രഞ്ഞെ­ടു­പ്പി­ന്റെ­ ആവേ­ശം നാ­ട്ടി­ലേ­തു­പോ­ലെ­ തന്നെ­ പ്രവാ­സ ലോ­കത്തും പ്രതി­ഫലി­ക്കും. പ്രവാ­സി­കളി­ലെ­ മഹാ­ഭൂ­രി­പക്ഷമാ­യ സാ­ധാ­രണക്കാ­രന്റെ­ ശബ്ദത്തിന് എല്ലാ­ രാ­ഷ്ട്രീ­യ പാ­ർ­ട്ടി­കളും ഇനി­ ചെ­വി­ കൊ­ടു­ക്കും. പ്രവാ­സി­കളു­ടെ­ പ്രശ്നങ്ങളിൽ ഇടപെ­ടാ­തെ­ സംഭാ­വനകൾ സ്വീ­കരി­ച്ച് പകരം പ്രശംസ ചൊ­രി­ഞ്ഞ് പോ­യി­രു­ന്ന രാ­ഷ്ട്രീ­യക്കാ­ർ­ക്ക് പ്രവാ­സി­കളോ­ടു­ള്ള നയസമീ­പനങ്ങളിൽ ഇനി­ മാ­റ്റം ഉണ്ടാ­കു­ക തന്നെ­ ചെ­യ്യും. രാ­ജ്യത്തിന് പു­റത്തു­ള്ള ഇന്ത്യൻ സമൂ­ഹത്തി­ന്റെ­ പ്രശ്നങ്ങളിൽ സജീ­വമാ­യ ഇടപെ­ടൽ നടത്തു­ന്ന ഇപ്പോ­ഴത്തെ­ ഭാ­രത സർ­ക്കാ­രി­ന്റെ­ പ്രവാ­സി­കൾ­ക്ക് വോ­ട്ടവകാ­ശം നൽ­കാ­നു­ള്ള ഈ തീ­രു­മാ­നം അഭി­നന്ദനാ­ർ­ഹമാ­ണ്.

രാ­മത്ത് ഹരി­ദാസ്, 
സാ­മൂ­ഹ്യപ്രവർ­ത്തകൻ

പ്രവാ­സി­കളു­ടെ­ വോ­ട്ടവകാ­ശം എന്നത് വളരെ­ക്കാ­ലമാ­യു­ള്ള ആവശ്യമാ­ണ്. ഇത്തരം ഒരാ­വശ്യം പ്രാ­ബല്യത്തിൽ വരു­ന്നതോ­ടെ­ പ്രവാ­സി­ പ്രശ്നങ്ങളോട് നി­ഷേ­ധാ­ത്മക നി­ലപാട് സ്വീ­കരി­ക്കു­ന്ന കേ­ന്ദ്ര സംസ്ഥാ­ന ഗവൺ­മെ­ന്റു­കളും ഭരണാ­ധി­കാ­രി­കളും അനു­ഭാ­വപൂ­ർ­വ്വമാ­യ സമീ­പനം സ്വീ­കരി­ക്കു­മെ­ന്ന കാ­ര്യത്തിൽ സംശയമി­ല്ല. രാ­ജ്യത്തി­ന്റെ­ സന്പദ് വ്യവസ്ഥയെ­ അഭി­വൃ­ദ്ധി­പ്പെ­ടു­ത്തു­കയും, വി­ദേ­ശനാ­ണ്യം നേ­ടി­ത്തരി­കയും ചെ­യ്യു­ന്ന പ്രവാ­സി­കളെ­ മാ­റി­ മാ­റി­ വരു­ന്ന ഗവൺ­മെ­ന്റു­കൾ പ്രശംസി­ക്കു­കയല്ലാ­തെ­, അവരു­ടെ­ പ്രശ്നങ്ങളെ­ ഗൗ­രവത്തി­ലെ­ടു­ക്കാ­നോ­, പരി­ഹാ­രം കാ­ണാ­നോ­ ശ്രമി­ച്ചി­ട്ടി­ല്ല എന്നത് യാ­ഥാ­ർ­ത്ഥ്യമാ­ണ്. ഉദാ­:- സ്കൂൾ അവധി­ക്കാ­ലമാ­കു­ന്പോ­ഴും, ഉത്സവ സീ­സൺ വരു­ന്പോ­ഴും നമ്മു­ടെ­ രാ­ജ്യാ­ന്തര വി­മാ­ന കന്പനി­ പോ­ലും പ്രവാ­സി­കളെ­ കൊ­ള്ളയടി­ക്കു­ന്ന സ്ഥി­തി­യാണ് നി­ലവി­ലു­ള്ളത്. ഇതി­നാ­യു­ള്ള മു­റവി­ളി­ തു­ടങ്ങി­യി­ട്ട് കാ­ലമെ­ത്രയാ­യി­? എന്തെ­ങ്കി­ലും പരി­ഹാ­രം അധി­കൃ­തരു­ടെ­ ഭാ­ഗത്ത് നി­ന്ന് ഉണ്ടാ­യി­ട്ടു­ണ്ടോ­? ലക്ഷക്കണക്കിന് വരു­ന്ന പ്രവാ­സി­കൾ­ക്ക് സമ്മതി­ദാ­നാ­വകാ­ശം വി­നി­യോ­ഗി­ക്കാൻ അവസരം ലഭി­ക്കു­ന്നതോ­ടു­കൂ­ടി­ പ്രവാ­സി­ പ്രശ്നങ്ങൾ രാ­ഷ്ട്രീ­യ പാ­ർ­ട്ടി­കളു­ടെ­യും, ഭരണാ­ധി­കാ­രി­കളു­ടെ­യും മു­ഖ്യ അജണ്ടയാ­യി­ മാ­റും എന്ന കാ­ര്യത്തിൽ സംശയമി­ല്ല. തി­രഞ്ഞെ­ടു­പ്പ് ജയ പരാ­ജയങ്ങളി­ലും പ്രവാ­സി­ വോ­ട്ട് നി­ർ­ണ്ണാ­യക സ്വാ­ധീ­നം ചെ­ലു­ത്തും എന്ന കാ­ര്യത്തി­ലും സംശയം വേ­ണ്ട. ലോ­കത്തെ­ ഏറ്റവും വലി­യ ജനാ­ധി­പത്യ രാ­ജ്യമാ­യ ഇന്ത്യ സ്വാ­തന്ത്ര്യത്തി­ന്റെ­ എഴു­പത്തി­ ഒന്നാം വാ­ർ­ഷി­കം ആഘോ­ഷി­ക്കു­ന്ന വേ­ളയിൽ വൈ­കി­യാ­ണെ­ങ്കി­ലും പാ­ർ­ലമെ­ന്റ് പാ­സ്സാ­ക്കി­യ പ്രവാ­സി­ വോ­ട്ടവകാ­ശ നി­യമം പ്രവാ­സി­കളു­ടെ­ യശസ്സ് ഉയർ­ത്തു­മെ­ന്ന കാ­ര്യത്തിൽ സംശയമി­ല്ല....

You might also like

  • Lulu Exchange
  • Straight Forward

Most Viewed