ദുബൈയിൽ പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോൽപന്നങ്ങളിൽ പന്നി മാംസത്തിന്റെ സാന്നിധ്യം കണ്ടെത്താൻ പുതിയ പരിശോധന

പാക്കറ്റുകളിൽ വരുന്ന ഭക്ഷ്യോൽപന്നങ്ങളിൽ പന്നി മാംസത്തിന്റെ സാന്നിധ്യം കണ്ടെത്താൻ പുതിയ പരിശോധന ഏർപ്പെടുത്തി ദുബായ് സെൻട്രൽ ലബോറട്ടറി. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്നു നടത്തുന്ന ജനിതക പരിശോധനയിലൂടെ പന്നി ഇറച്ചി, ഇവയുമായി ബന്ധപ്പെട്ട ഉപ ഉൽപന്നങ്ങൾ എന്നിവയുടെ സാന്നിധ്യം കണ്ടെത്താനാകും.
വിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ മേന്മയും സുരക്ഷിതത്വവും ഉറപ്പുവരുത്താനും ദുബായുടെ സൽപേർ നിലനിർത്താനും ലക്ഷ്യമിട്ടുള്ളതാണ് പരിശോധന. വിപണിയിൽ ലഭ്യമായ ഭക്ഷ്യവസ്തുക്കളുടെ സ്വഭാവം പരിഗണിച്ചാണ് പരിശോധന നടത്തുകയെന്നു ദുബായ് ലാബ് ആക്ടിങ് ഡയറക്ടർ ഹിന്ദ് മഹ്മൂദ് അഹമ്മദ് പറഞ്ഞു. പുതിയ പരിശോധനാ സംവിധാനം നിലവിലുള്ള പരമ്പരാഗത പരിശോധനാ രീതിയേക്കാൾ പത്തിരട്ടി മികച്ചതാണ്. പാക്കറ്റുകളിൽ ലഭിക്കുന്ന മാംസത്തിന്റെ ഡിഎൻഎ ശേഖരിച്ചാണ് ഫലത്തിന്റെ ആധികാരികത ഉറപ്പുവരുത്തുക.
sdfsdf