65 ടണ്ണിന് മുകളിൽ ഭാരമുള്ള ഹെവി വാഹനങ്ങൾക്ക് യുഎഇ റോഡുകളിൽ 2024 മുതൽ വിലക്ക്


65 ടണ്ണിന് മുകളിൽ ഭാരമുള്ള ഹെവി വാഹനങ്ങൾക്ക് യുഎഇ റോഡുകളിൽ വിലക്ക് ഏർപ്പെടുത്തുന്നു. 2024 മുതൽ ഇതു നടപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വാഹനങ്ങളുടെ ഭാരം സംബന്ധിച്ച ഫെഡറൽ നിയമത്തിന്റെ ഭാഗമായാണ് നിയന്ത്രണം.   അടുത്ത വർഷം മുതൽ ഇത്തരം വാഹനങ്ങളെ നിരോധിക്കാനാണ് തീരുമാനം.

ഉന്നത നിലവാരത്തിലുള്ള രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കാൻ കൂടിയാണിതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.

ജോലിയിലെ മികവിന് അനുസരിച്ച് സർക്കാർ ജീവനക്കാർക്ക്  ആനുകൂല്യം നൽകാനും യോഗത്തിൽ ധാരണയായി. മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്നവർ, വേറിട്ട നേട്ടം കൈവരിച്ചവർ, രാജ്യത്തിനായി മികച്ച നേട്ടം സ്വന്തമാക്കിയവർ എന്നിങ്ങനെ 3 വിഭാഗങ്ങളിലാക്കി തിരിച്ചാണ് ആനുകൂല്യം നൽകുക. ഉദ്യോഗസ്ഥരുടെ  മത്സരക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഷെയ്ഖ് മുഹമ്മദ്  വ്യക്തമാക്കി.

article-image

ghjhg

You might also like

Most Viewed