സൗദിയിൽ സിനിമാ പ്രവർത്തനം പുനരാരംഭിച്ചതിന് ശേഷം വരുമാനം 535 ദശലക്ഷം റിയാൽ കവിഞ്ഞു

സൗദിയിൽ സിനിമാ പ്രവർത്തനം പുനരാരംഭിച്ചതിന് ശേഷം വരുമാനം 535 ദശലക്ഷം റിയാൽ കവിഞ്ഞതായി ഓഡിയോ വിഷ്വൽ മീഡിയ ജനറൽ കമ്മീഷൻ (ജിസിഎഎം) അറിയിച്ചു. ഇതുവരെ 10 ദശലക്ഷത്തിലധികം സിനിമാ ടിക്കറ്റുകളാണ് വിറ്റത്. സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് അതിവേഗം നീങ്ങുകയാണ് സൗദി സിനിമാ മേഖല.
69 സിനിമാ തിയേറ്ററുകളിലെയും ആകെ സീറ്റുകളുടെ എണ്ണം 64,000 കവിഞ്ഞു. 20 ലധികം സൗദി നഗരങ്ങളിലായി ഏഴിലധികം ഓപ്പറേറ്റർമാരുമുണ്ട്. അവയിൽ ഏറ്റവും പ്രമുഖമായത് വോക്സ് സിനിമാസും മൂവി സിനിമാസുമാണ്. പ്രദർശിപ്പിച്ച സിനിമകളുടെ എണ്ണം 33−ൽ അധികം എത്തി. 2023−ന്റെ രണ്ടാം പാദത്തിൽ സൗദി സിനിമാ മേഖല 28 ശതമാനം വളർച്ച രേഖപ്പെടുത്തി എന്നത് ശ്രദ്ധേയമാണ്.
jhgjh