യുഎഇയില്‍ വീണ്ടും മഴ മുന്നറിയിപ്പ്; ശനിയാഴ്ച വരെ ശക്തമായ മഴ

അബുദാബി: യുഎഇയില്‍ വീണ്ടും മഴ മുന്നറിയിപ്പ് നൽകി ദേശീയ കാലാവസ്ഥാ കേന്ദ്രം. ശനിയാഴ്ചവരെ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. ചൂട് ഉയര്‍ന്ന് നില്ക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ് നൽകിയത്. മഴക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ദുബൈ, ഫുജൈറ, ഷാര്‍ജ, അല്‍ ഐന്‍ എന്നീ എമിറേറ്റുകളിള്‍ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
രാവിലെ മൂടല്‍ മഞ്ഞ് ശക്തമാകുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ എമിറേറ്റുകളിലെ പൊലീസ് സേന ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ശക്തമായ മഴയുളള സമയങ്ങളില്‍ പരമാവധി യാത്ര ഒഴിവാക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ ദൂരക്കാഴ്ച മറയാന്‍ സാധ്യതയുണ്ടെന്നും പൊലീസ് ഓര്‍മിപ്പിക്കുന്നു.
മഴയുടെ തോത് വര്‍ദ്ധിപ്പിക്കുന്നതിനായി ജൂണ്‍ മുതല്‍ ഇതുവരെ 22 ക്ലൗഡ് സീഡിംഗുകള്‍ കാലാവസ്ഥാ കേന്ദ്രം നടത്തി. എന്നാല്‍ രാജ്യത്ത് ശക്തമായ മഴ ലഭിക്കുന്നതിന് ഇത് മാത്രമല്ല കാരണമെന്നും മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുക മാത്രമാണ് ക്ലൗഡ് സീഡിംഗിലൂടെ സാധ്യമാവുകയെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ആഴ്ച പെയ്ത ശക്തമായ മഴയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായിരുന്നു.
a