അറ്റകുറ്റ പ്രവൃത്തികൾക്കായി ദുബൈയിലെ ഫ്ളോട്ടിങ് ബ്രിജ് 17ന് അടയ്ക്കും


5 ആഴ്ച നീളുന്ന അറ്റകുറ്റ പ്രവൃത്തികൾക്കായി ഫ്ളോട്ടിങ് ബ്രിജ് 17ന് അടയ്ക്കും. മക്തും, ഇൻഫിനിറ്റി, ഗർഹൂദ് പാലങ്ങൾ വഴി ഗതാഗതം തിരിച്ചു വിടുമെന്ന് ദുബായ് ആർടിഎ അറിയിച്ചു.

ഇത്തിഹാദ് സ്ട്രീറ്റിൽ നിന്നെത്തുന്ന വാഹനങ്ങൾക്കായി മംസർ സ്ട്രീറ്റ് എക്സിറ്റ് തുറക്കും. ബർദുബായ് ഭാഗത്തു നിന്നു ദെയ്റ ഭാഗത്തേക്കു പോകുന്നവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതാണ് ഫ്ളോട്ടിങ് ബ്രിഡ്ജ്. 17 മുതലുള്ള പ്രധാന ഗതാഗത നിയന്ത്രണങ്ങൾ ഇനി പറയുന്നു:

 

ഷാർജയിൽ നിന്ന് ഇത്തിഹാദ് സ്ട്രീറ്റ് വഴി ദുബായിലേക്കു വരുന്നവർക്കായി മംസർ എക്സിറ്റ് തുറക്കും. കെയ്റോ, ഖലീജ് സ്ട്രീറ്റ് വഴി ഇൻഫിനിറ്റി ബ്രി‍ഡ്ജിലേക്കുള്ള പ്രവേശനം എളുപ്പമാകും.

 

ദെയ്റയിൽ നിന്നു അൽ ഖലീജ് സ്ട്രീറ്റ് വഴി ബർദുബായിലേക്കുള്ള വാഹനങ്ങൾ ഇൻഫിനിറ്റി പാലം ഉപയോഗിക്കണം.

 

ഷാർജയിൽ നിന്ന് ഇത്തിഹാദ് റോഡ് വഴി ബർദുബായിലേക്കുള്ള വാഹനങ്ങൾ കെയ്റോ, ഖലീജ് സ്ട്രീറ്റ് വഴി ഇൻഫിനിറ്റി പാലത്തിലൂടെയോ, ഗർഹൂദ്, മക്തും പാലങ്ങൾ വഴിയോ പോകണം.

 

ബർദുബായിൽ നിന്നു ഖാലിദ് ബിൻ അൽ വാലീദ് സ്ട്രീറ്റിലൂടെ ദെയ്റയ്ക്കു പോകുന്നവർ മക്തും പാലമോ ഇൻഫിനിറ്റി പാലമോ ഉപയോഗിക്കണം.

 

ബർദുബായിൽ നിന്നു ഉംഹുറെയ്‌ർ റോഡ് വഴി ദെയ്റയ്ക്കു പോകുന്നവർ മക്തും പാലം ഉപയോഗിക്കണം.

 

ഷെയ്ഖ് സായിദ് റോഡ് വഴി ദെയ്‌റയ്ക്കു പോകുന്നവർ ഗർഹൂദ്, മക്തും, ഇൻഫിനിറ്റി പാലമോ ബിസിനസ് ബേ ക്രോസിങ്ങോ ഉപയോഗിക്കണം.

 

ഊദ് മേത്ത റോഡ് വഴി ദെയ്റയ്ക്കു പോകുന്നവർ മക്തും പാലമോ ഗർഹൂദ് പാലമോ ഉപയോഗിക്കണം.

 

അൽറിയാദ് സ്ട്രീറ്റിൽ നിന്നു ദെയ്റയ്ക്കു പോകുന്നവർ മക്തും പാലം ഉപയോഗിക്കണം. ബർദുബായിക്കും ദെയ്റയ്ക്കും ഇടയിൽ യാത്ര ചെയ്യുന്നവർ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡും എമിറേറ്റ്സ് റോഡും തിരഞ്ഞെടുക്കണം.

article-image

dfhyc

You might also like

  • Lulu Exchange
  • Straight Forward

Most Viewed