ദുബൈയിൽ ഫുഡ് ഡെലിവറിക്കായി റോബോട്ടുകൾ എത്തുന്നു

ദുബൈ നഗരത്തിൽ ഫുഡ് ഡെലിവറിക്കായി റോബോട്ടുകൾ എത്തുന്നു. ദുബായ് സിലിക്കൻ ഒയാസിലാണ് ആദ്യഘട്ടത്തിൽ റോബോട്ടുകൾ ഭക്ഷണവിതരണത്തിനായി ഇറങ്ങുന്നത്. ആർടിഎയും ഫുഡ് ഡെലിവറി ആപ്പായ തലബാത്തും ചേർന്നാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. സിലിക്കൻ ഒയാസിസിലെ സിദർ വില്ല സമുച്ചയത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ റോബോട്ടുകൾ ആദ്യം ഫുഡ് ഡെലിവറി നടത്തുക.
മൂന്ന് കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിക്കാൻ കഴിയുന്നവയാണ് ഇവ. 15 മിനിറ്റ് കൊണ്ട് ഡെലവറി പൂർത്തീകരിക്കാൻ കഴിയുന്ന വിധമാണ് റോബോട്ടിനെ സജ്ജീകരിച്ചിരിക്കുന്നത്.
ാ67ീ57