ആർ .എസ് .സി ബഹ്‌റൈൻ 'തർതീൽ'-ഹോളി ഖുർആൻ മത്സര പരിപാടികളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു


ഖുർആൻ പഠനവും പാരായണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ തലത്തിൽ സംഘടിപ്പിക്കുന്ന തർതീൽ-ഹോളി ഖുർആൻ മത്സര പരിപാടികളുടെ ബഹ്‌റൈൻ തല  രജിസ്‌ട്രേഷൻ ആരംഭിച്ചു. ഖുർആൻ വാർഷിക മാസമായ വിശുദ്ധ റമളാനോടനുബന്ധിച്ച് നടത്തിവരുന്ന തർതീലിന്റെ ആറാമത് പതിപ്പാണ്‌ ഈ വർഷം നടക്കുന്നത്‌.  ഫെബ്രുവരി 10 മുതൽ പ്രാദേശിക യൂനിറ്റുകളിൽ നടക്കുന്ന സ്ക്രീനിങ്‌ പരിപാടികളോടെ തുടക്കം കുറിച്ച ‘തർതീൽ’ സെക്ടർ, സോൺ മൽസരങ്ങൾക്ക്‌ ശേഷം ഏപ്രിൽ 7ന്‌ നാഷനൽ മൽസരത്തോടെ സമാപിക്കും.  കിഡ്സ്, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി പാരായണം, മനഃപാഠം, കഥപറയൽ, ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ്, രിഹാബുൽ ഖുർആൻ, മുബാഹസ എന്നിവയാണ് പ്രധാന മൽസര ഇനങ്ങൾ. കൂടാതെ നാഷനൽ മൽസരങ്ങളുടെ ഭാഗമായി ഖുർആൻ എക്സ്പോയും . സോൺ തലങ്ങളിൽ ഖുർആൻ സെമിനാറും സംഘടിപ്പിക്കുന്നുണ്ട് . തർതീൽ മത്സരങ്ങളുടെ ഭാഗമാകാൻ താല്പര്യപ്പെടുന്നവർ 33706447, 32135951 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ബഹ്‌റൈൻ നാഷനൽ തർതീൽ പ്രഖ്യാപനം ഐ സി എഫ് നാഷനൽ പ്രസിഡന്റ് സൈനുദ്ധീൻ സഖാഫി നിർവഹിച്ചു. അഡ്വക്കേറ്റ് ഷബീർ, മുനീർ സഖാഫി, അഷ്‌റഫ് മങ്കര , റഷീദ് തെന്നല, അബ്ദുല്ല ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

article-image

a

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed