ഭൂകമ്പബാധിതർക്ക് സഹായങ്ങൾ കൈമാറി കേരളീയ സമാജം

തുർക്കി ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ കേരളീയസമാജം ശേഖരിച്ച സാധനങ്ങൾ തുർക്കി സ്ഥാനപതിക്ക് കൈമാറി. ഇത് രണ്ടാം തവണയാണ് സമാജം സഹായങ്ങൾ നൽകുന്നത്. കേരളീസമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, അസിസ്റ്റന്റ് സെക്രട്ടറി വർഗീസ് ജോർജ്, സോജൻ എന്നിവരാണ് സാധനങ്ങൾ കൈമാറിയത്.
a