സേഹ നടത്തുന്ന എല്ലാ കോവിഡ്19 പരിശോധനാ കേന്ദ്രങ്ങളും നാളെത്തോടെ അടച്ചുപൂട്ടും


അബൂദബി ഹെൽത്ത് സർവീസസ് കമ്പനി (സേഹ) നടത്തുന്ന എല്ലാ കോവിഡ്19 പരിശോധനാ കേന്ദ്രങ്ങളും നാളെത്തോടെ അടച്ചുപൂട്ടും. അബൂദബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലെ കേന്ദ്രങ്ങളാണ് പുതിയ ആരോഗ്യസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തനം അവസാനിപ്പിക്കുന്നത്. 

എങ്കിലും തുടർന്നുള്ള കോവിഡ് പരിശോധനയും വാക്‌സിനേഷനുമെല്ലാം ഇനി ജനറൽ സേഹ ഹെൽത്ത് കെയർ സെന്ററുകളിൽ ലഭ്യമാകും. രാജ്യത്ത് കോവിഡ് സ്ഥിരീകരണം കുറഞ്ഞതോടെയാണ് ആരോഗ്യ വിഭാഗത്തിന്റെ പുതിയ തീരുമാനം. കോവിഡ് കുറഞ്ഞ സാഹചര്യത്തിൽ രാജ്യത്തുടനീളമുള്ള പരിശോധനാ കേന്ദ്രങ്ങൾ ഘട്ടംഘട്ടമായി പ്രവർത്തനം അവസാനിപ്പിക്കുകയാണ്.

article-image

nvmvv

You might also like

  • Straight Forward

Most Viewed