സൗദി രാജകുമാരന് യു.എ.ഇയുടെ പരമോന്നത സിവിലിയൻ ബഹുമതി
സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന് യു.എ.ഇയുടെ പരമോന്നതസിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് സമ്മാനിച്ചു. ഖസർ അൽ വതനിൽ നടന്ന ചടങ്ങിൽ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ. ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് സൗദി കിരീടാവകാശിക്ക് പുരസ്കാരം സമ്മാനിച്ചത്. രാഷ്ട്രത്തലവൻമാർ, രാജാക്കൻമാർ ഉൾപ്പെടെയുള്ള ലോകനേതാക്കൾക്ക് നൽകുന്ന ആദരവാണ് ഓർഡർ ഓഫ് സായിദ്. യു.എ.ഇയും സൗദി അറേബ്യയുംതമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനായി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.
