ഖോർഫക്കാൻ വെസ്റ്റ് റിംഗ് റോഡ് തുറന്നു


അബുദാബി: മലീഹ റോഡിനെ ഷെയ്ഖ് ഖലീഫ സ്ട്രീറ്റുമായി (E99) ബന്ധിപ്പിക്കുന്ന ഖോർഫക്കാൻ വെസ്റ്റ് റിംഗ് റോഡിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുത്തു. യുഎഇ സുവർണ ജൂബിലിയോടനുബന്ധിച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്.

ഈസ്റ്റ് കോസ്റ്റ് മേഖലയിലേക്കുള്ള ഗതാഗതം സുഗമമാക്കാനും പ്രദേശത്തെ വ്യവസായ, സാന്പത്തിക നില മെച്ചപ്പെടുത്താൻ പദ്ധതി സഹായിക്കുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു. കിഴക്കൻ മേഖലയിൽ മന്ത്രാലയം നടപ്പാക്കുന്ന റോഡ് ശൃംഖലയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് 10 കി.മീ നീളത്തിലുള്ള റോഡ്.

ചെറുവാഹനങ്ങളുടെയും ട്രക്കുകളുടെയും സഞ്ചാരം സുഗമമാക്കാനും നഗരമധ്യത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഇത് സഹായിക്കും. അൽ ഹയാവയ്ക്കും അൽ ഹാരിക്കും ഇടയിലുള്ള യാത്രാ സമയം 30ൽനിന്ന് 10 മിനിറ്റായി കുറയ്ക്കും. ഓരോ ദിശയിലും ദിവസേന 40,000ലധികം വാഹനങ്ങൾക്കു കടന്നുപോകാം.  മലതുരന്നും താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിപ്പൊക്കിയുമാണ്  പാതയൊരുക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed