കുവൈത്തിൽ സർക്കാർ മേഖലയിലും സ്വദേശിവൽക്കരണം നടപ്പാക്കുന്നു


കുവൈത്ത് സിറ്റി: സർക്കാർ മേഖലയിൽ സ്വദേശിവൽക്കരണം കൂടുതൽ കാര്യക്ഷമമാക്കാൻ മാൻപവർ അതോറിറ്റി ‌പ്രത്യേക നടപടികൾ സ്വീകരിക്കും.പൊതുമേഖലയുമായി ബന്ധപ്പെട്ട കരാർ ജോലികളിൽ ഉൾപ്പെടെ സ്വദേശിവൽക്കരണം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കുവൈത്ത് വ്യവസായ യൂണിയനുമായി കൂടിക്കാഴ്ച നടത്തിയ അതോറിറ്റിയിലെ ദേശീയ തൊഴിൽ ‌വിഭാഗം ഡപ്യൂട്ടി ഡയറക്ടർ ജനറൽ അബ്ദുല്ല അൽ മുതൈത ‌പറഞ്ഞു.

സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും സ്വദേശികൾക്ക് തൊഴിൽ സംവരണത്തിന് നിശ്ചിത തോത് നിർണയിച്ചിട്ടുണ്ട്. സർക്കാർ പദ്ധതികളിലും നിശ്ചിത ശതമാനം സ്വദേശികളായിരിക്കണമെന്ന് വ്യവസ്ഥ കൊണ്ടുവരും. ബാങ്കിങ് മേഖലയിൽ സ്വദേശികൾക്ക് തൊഴിലവസരം ‌ലഭ്യമാക്കുന്നതിന് വാർഷിക പദ്ധതി ഫെബ്രുവരിയിൽ നടപ്പാക്കും. സർക്കാർ മേഖലയിലും സ്വകാര്യമേഖലയിലും സ്വദേശി സാന്നിധ്യം തുല്യമാക്കുന്നത് സംബന്ധിച്ച് നിർദേശമുണ്ട്.

സാധ്യതകളെക്കുറിച്ച് അധികൃതരുടെ സഹകരണത്തോടെ വിശദമായ പഠനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയിൽ സ്വദേശികൾക്കുള്ള സംവരണ തോത് വർധിപ്പിക്കുന്നതിനുള്ള നിർദേശം സിവിൽ സർവീസ് കമ്മീഷൻ പരിഗണനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed