യാത്ര മുടങ്ങിയ ഇന്ത്യയിൽ‍ നിന്നുള്ള യാത്രക്കാർ‍ക്ക് വിമാന ടിക്കറ്റ് നീട്ടി നൽകി എമിറേറ്റ്‌സ് വിമാനക്കമ്പനി


ദുബായ്: ഇന്ത്യയിൽ‍ നിന്നുള്ള യാത്രക്കാർ‍ക്ക് ഏർ‍പ്പെടുത്തിയ വിലക്ക് പത്ത് ദിവസം കൂടി നീട്ടിയതോടെ പ്രവാസികൾ‍ പ്രതിസന്ധിയിലായെങ്കിലും നേരിയ ആശ്വാസം. യാത്ര മുടങ്ങിയവർ‍ക്ക് ടിക്കറ്റ് നീട്ടിയെടുക്കുകയോ പണം മടക്കി വാങ്ങുകയോ ചെയ്യാമെന്ന് എമിറേറ്റ്‌സ് വിമാനക്കന്പനി അധികൃതർ‍ അറിയിച്ചു. ബുക്ക് ചെയ്ത ദിവസം മുതൽ‍ മൂന്ന് വർ‍ഷത്തേയ്ക്കാണ് ടിക്കറ്റ് കാലാവധി നീട്ടിക്കിട്ടുക. ഏപ്രിൽ‍ ഒന്നിന് മുന്പ് ടിക്കറ്റ് ബുക്ക് ചെയ്തവർ‍ക്കും 2021 ഡിസംബർ‍ 31 വരെ യാത്ര നിശ്ചയിച്ചവർക്കുമാണ് ഈ സൗകര്യം ലഭിക്കുന്നത്. 2021 ഏപ്രിൽ‍ ഒന്നു മുതൽ‍ ലഭിച്ച ടിക്കറ്റുകൾ‍ക്ക് രണ്ട് വർ‍ഷത്തെ യാത്രാ കാലാവധിയുണ്ട്. ഈ സമയത്തിനുള്ളിൽ‍ യാത്രാ തീയതികൾ‍ മാറ്റി എടുക്കാനോ പണം മടക്കിക്കിട്ടാനോ അവസരമുണ്ടാകും. മാത്രമല്ല, അടുത്ത വിമാനത്തിനായി വീണ്ടും ബുക്ക് ചെയ്യാം.

2020 സെപ്തംബർ‍ 30 നോ അതിന് മുന്പോ എടുത്ത, 2020 ഡിസംബർ‍ 31 വരെ യാത്രാ കാലാവധിയുള്ള ടിക്കറ്റുകൾ‍ക്കും ബുക്ക് ചെയ്ത ദിവസം മുതൽ‍ 36 മാസത്തെ കാലാവധി നീട്ടി നൽ‍കുമെന്നും എമിറേറ്റ്‌സ് അധികൃതർ‍ വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്ത സ്ഥലത്തേക്കോ അതേ മേഖലയിലേക്കോ ഏത് ക്ലാസിലും അധിക നിരക്ക് നൽ‍കാതെ 36 മാസത്തിനുള്ളിൽ‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം.

You might also like

  • Straight Forward

Most Viewed