ദുബായിലേക്ക് പോകുന്ന യാത്രക്കാർ കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന് എയർ ഇന്ത്യ എക്സ്പ്രസ്


ദുബായ്: ദുബായിലേക്ക് പോകുന്ന യാത്രക്കാർ കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിർ‍ദ്ദേശവുമായി എയർ ഇന്ത്യാ എക്സപ്രസ്. ഈ മാസം 22 മുതൽ ഇന്ത്യയിൽ‍ നിന്നും ദുബായിലേക്ക് പുറപ്പെടുന്ന എല്ലാ യാത്രക്കാരും കൊവിഡ്19 നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. ട്വിറ്റർ‍ വഴിയാണ് യാത്രക്കാർ‍ക്ക് നിർ‍ദ്ദേശം നൽ‍കിയിരിക്കുന്നത്.

യാത്രപുറപ്പെടുന്നതിനു 48 മണിക്കൂർ‍ മുന്പ് എടുത്ത പരിശോധന ഫലം ആണ് ഹാജറാക്കേണ്ടത്. സർട്ടിഫിക്കറ്റ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഹാജറാക്കേണ്ടതെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അവരുടെ ട്വിറ്ററിൽ‍ പങ്കുവെച്ച് കുറിപ്പിൽ‍ പറയുന്നു.

ഇംഗ്ലീഷിലോ അറബിയിലോ ഉള്ള സർടിഫിക്കറ്റുകൾ‍ ഹാജറാക്കാം. ടെസ്റ്റ് നടത്തിയ തിയതി, സമയം എന്നിവയും പരിശോധന ഫലം ലഭിച്ച തിയതി, സമയം എന്നിവയും സർ‍ട്ടിഫിക്കറ്റിൽ‍ കൃത്യമായി രേഖപ്പെടുത്തണം. ഒറിജിനൽ റിപ്പോർട്ടുമായി ബന്ധിപ്പിക്കുന്ന ക്യൂ ആർ കോഡും നിർബന്ധമാണ്. യാത്രക്കാർ‍ ഏത് സ്ഥലത്ത് നിന്നാണോ വരുന്നത് അവിടെ നിന്നും എടുത്ത ലാബിലെ സർടിഫിക്കറ്റ് തന്നെയായിരിക്കണം ഹാജറാക്കേണ്ടത്. യാത്രക്കാർ‍ ഹാജറാക്കിയ സർ‍ട്ടിഫിക്കറ്റ് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതരും ദുബായ് അധികൃതരും പരിശോധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed