ജലീലിന് കനത്ത തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി


 

കൊച്ചി: മുൻ മന്ത്രി ഡോ. കെ.ടി ജലീലിന് ഹൈക്കോടതിയിൽ നിന്നും കനത്ത തിരിച്ചടി. ബന്ധു നിയമനവുമായി ബന്ധപ്പെട്ടു ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്‍റെ ഹർജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹർജി തള്ളിയത്. ലോകായുക്തയുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്ത വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് പിബി.സുരേഷ്കുമാറും ജസ്റ്റീസ് കെ.ബാബു എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി. ജലീലിനെ മന്ത്രിസ്ഥാനത്തു നിന്നു നീക്കം ചെയ്യണമെന്നായിരുന്നു ലോകായുക്തയുടെ ഉത്തരവ്. ഇതിനെതിരെയാണ് ജലീൽ ഹർജി നൽകിയതെങ്കിലും 13നു ഹർജിയിൽ വാദം തുടരുന്നതിനിടെ രാജിവച്ചു. തന്‍റെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ വസ്തുതകളുടെയോ തെളിവുകളുടെയോ അന്വേഷണത്തിന്‍റെയോ അടിസ്ഥാനത്തിൽ അല്ലെന്നായിരുന്നു ജലീലിന്‍റെ വാദം. ലോകായുക്ത റിപ്പോർട്ടിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed