തൊഴിലുടമയുടെ അടുത്ത് നിന്ന് ഒളിച്ചോടി പോയ 17 വീട്ടുജോലിക്കാരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു
ദുബൈ: തൊഴിലുടമയുടെ അടുത്ത് നിന്ന് ഒളിച്ചോടി പോയ 17 വീട്ടുജോലിക്കാരെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നും ദുബൈയിൽ വീട്ടു ജോലിക്കെത്തിയവരെയാണ് തൊഴിലുടമയുടെ അടുത്ത് നിന്നും ഒളിച്ചോടി പോയത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ വിഭാഗം ആണ് ഇവരെ പിടികൂടിയത്.
നിയമലംഘകരെ പിടികൂടാൻ ദുബൈ പോലീസ് നടത്തിയ ക്യാന്പെയിന്‍റെ ഭാഗമായാണ് ഇവർ അറസ്റ്റിലായത്. രാജ്യത്തെ പൗരന്‍മാർക്കും കുടുംബങ്ങൾക്കും ഇതു സംബന്ധിച്ച് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദുബൈ പൊലീസ് ഇൻഫ്ളാറ്റേർസ് വിഭാഗം ഡയറക്ടർ കേണൽ അലി സാലിം ആണ് ആവശ്യമായ നടപടികൾ സ്വീകരിച്ചത്.
എയർ ഇന്ത്യാ എക്സ്പ്രസ്
അനധികൃതരെ കണ്ടെത്താൻ കർശന പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. റമദാനിൽ പരിശോധന കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആണ് തീരുമാനം. പല സ്ഥലങ്ങളിലും മണികൂറുകൾ അനുസരിച്ചാണ് പലരും ജോലി ചെയ്യുന്നത്. ഇങ്ങനെ ഒരുപാട് പണം പലരും സന്പാദിക്കുന്നു. വ്യാജ പേരിലും, അനധികൃത താമസ രേഖകൾ കാണിച്ചുമാണ് പലരും ജോലിക്ക് കയറുന്നത്. ഇത്തരക്കാരെ ജോലിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് കർശന മുന്നറിയിപ്പാണ് ദുബൈ പോലീസ് നൽകിയിരിക്കുന്നത്.

