രാജ്യത്ത് 44.78 ലക്ഷം ഡോസ് വാക്സിൻ പാഴാക്കി; ഒട്ടും പാഴാക്കാതെ കേരളം


 

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കു നൽകിയ കോവിഡ് വാക്സിനിൽ 23 ശതമാനവും ഉപയോഗശൂന്യമായതായി വിവരാവകാശ രേഖ. ഏപ്രിൽ 11 വരെയുള്ള കണക്കാണിത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ വാക്സിൻ ഉപയോഗശൂന്യമായത്. വാക്സിൻ ഒട്ടും ഉപയോഗശൂന്യമാകാതെ ഉപയോഗിച്ച സംസ്ഥാനം കേരളമാണ്. വാക്സിന്റെ ഒരു വയലിൽ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാൽ നാല് മണിക്കൂറിനുള്ളിൽ 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാൽ അത് ഉപയോഗശൂന്യമാകും. ഇത്തരത്തിൽ വിവിധ സംസ്ഥാനങ്ങളിലായ ഉപയോഗശൂന്യമായത് 23 ശതമാനം വാക്സിനാണെന്നാണ് കണക്ക് വ്യക്തമാക്കുന്നത്.
തമിഴ്നാട് ഉപയോഗശൂന്യമാക്കിയത് 12.10 ശതമാനമാണ്. ഹരിയാന (9.74%), പഞ്ചാബ് (8.12%), മണിപ്പുർ (7.8%), തെലങ്കാന (7.55%) എന്നീ സംസ്ഥാനങ്ങളാണ് വാക്സിൻ ഉപയോഗശൂന്യമാക്കിയതിൽ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed