ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടിയുടെ ഭാഗ്യം പ്രവാസിയായ മലയാളി വീട്ടമ്മയ്ക്ക്
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഭാഗ്യം പ്രവാസിയായ മലയാളി വീട്ടമ്മയ്ക്ക്. ദോഹയില്‍ താമസിക്കുന്ന വീട്ടമ്മയായ തസ്‍ലീനയാണ് അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്നലെ നടന്ന നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയ ഭാഗ്യശാലി. ജനുവരി 26ന് എടുത്ത 291310 ടിക്കറ്റിലൂടെയാണ് തസ്‍ലീനയെ ഭാഗ്യം തേടിയെത്തിയത്. ജീവിതത്തില്‍ ആദ്യമായി വാങ്ങിയ ബിഗ് ടിക്കറ്റിലൂടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന വിജയം നേടാനായതിന്‍റെ സന്തോഷത്തിലാണ് ഇവര്‍. തസ്‍ലീന തനിച്ച് വാങ്ങിയ ടിക്കറ്റിനാണ് ലഭിച്ചത്. സമ്മാനത്തുക കൊണ്ട് എന്തുചെയ്യണമെന്ന് ഇനിയും ആലോചിച്ച് തീരുമാനിക്കണമെന്ന് തസ്‍ലീന വ്യക്തമാക്കി.

