ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12,899 പേർക്ക് കോവിഡ്
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 12,899 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 17,824 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 107 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 1,55,025 പേരാണ് രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. 1,54,703 പേർ കോവിഡ് ബാധിച്ച് മരിച്ചു.1,07,90,183 പേർക്കാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ചത്. ഇതിൽ 1,04,80,455 പേർ ഇതുവരെ രോഗമുക്തരായി.

