യു.എ.ഇയിൽ ഇന്ന് 1,500 പേർക്ക് കോവിഡ് രോഗമുക്തി

അബുദാബി: യുഎഇയിൽ പുതിയതായി 1,312 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം 1,500 പേർ രോഗമുക്തരാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതുവരെ 130,336 പേർക്ക് യുഎഇയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 126,147 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. 488 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.