ഐപിഎൽ: കൊൽക്കത്തയ്‌ക്ക് ഇന്ന് നിർണായകം; മത്സരം ചെന്നൈക്കെതിരെ


 

ദുബൈ: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർ കിംഗ്‌സ് നിർണായക പോരാട്ടം. രാത്രി ഏഴരയ്ക്ക് ദുബൈയിയിൽ ആണ് മത്സരം. പ്ലേ ഓഫ് സാധ്യത സജീവമായുള്ള ടീമുകളിൽ മോശം നെറ്റ് റൺറേറ്റ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനാണ്. ചെന്നൈക്കെതിരായ ഇന്നത്തെ മത്സരം കഴിഞ്ഞാൽ കെകെആറിന് നേരിടാനുള്ളത് രാജസ്ഥാൻ റോയൽസിനെയും. കഴിഞ്ഞ മൂന്ന് കളിയിൽ രണ്ടിലും തോറ്റ നൈറ്റ് റൈഡേഴ്സിന് പരിഹരിക്കാൻ പ്രശ്നങ്ങൾ ഏറെ. ഏറ്റവും പ്രധാനം ദിനേശ് കാർത്തിക്കിന്‍റെ ബാറ്റിംഗ് ക്രമം തന്നെയാകും. നായകപദവിക്കൊപ്പം ഫോമും നഷ്ടമായ കാർത്തിക്ക് ഫിനിഷറുടെ റോളിലേക്ക് മാറണമെന്ന വാദം ശക്തമാണ്. അതേസമയം ഐപിഎല്ലിൽ നിന്ന് പുറത്തായ ചെന്നൈയ്ക്ക് മത്സരം അത്ര പ്രാധാന്യമുള്ളതല്ല.

You might also like

Most Viewed