എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു
എറണാകുളം: എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച ആലുവ കുന്നത്തേരി സ്വദേശി ജവഹറിന്റെ പരിശോധനാ ഫലമാണ് പോസിറ്റീവായത്. ചെന്പരത്തുകുന്നിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഇയാൾ ഇന്നലെയാണ് ലോറി അപകടത്തിൽ മരിച്ചത്.
ഇന്നലെ ചെന്പാരത്തുകുന്ന് മസ്ജിദിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ഇദ്ദേഹം മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം. തുടർന്ന് നടത്തിയ കൊവിഡ് പരിശോധനയിലാണ് ഫലം പോസിറ്റീവായത്. റോഡിലേക്ക് കുഴഞ്ഞുവീണ ജവഹറിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു.
