യുഎഇയിൽ‍ ഇന്ന് 313 പേർക്ക് കോവിഡ്: കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല


അബുദാബി: യുഎഇയിൽ ഇന്ന് പുതിയതായി 313 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 393 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കൊവിഡ് കാരണമുള്ള ഒരു മരണം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ−പ്രതിരോധ മന്ത്രാലയം അറിയിച്ചു. 52,000 പുതിയ പരിശോധനകൾ നടത്തിയപ്പോഴാണ് പുതിയ 313 രോഗികളെ കണ്ടെത്താനായത്. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 58,562 ആയി. ഇതിൽ 51,628 പേരും ഇതിനോടകം രോഗമുക്തി നേടി. 343 പേരാണ് മരണപ്പെട്ടത്. ഇപ്പോൾ 6,591 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.  

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed