ഒമാനിൽ ഇന്ന് 1067 പേർക്ക് കൂടി കോവിഡ് രോഗബാധ


മസ്‍ക്കറ്റ്: ഒമാനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 12 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 371 ആയി. ഇന്ന് 1067 പേർക്കാണ് രാജ്യത്ത് പുതിയതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരിൽ 959 പേർ സ്വദേശികളും 108 പേർ വിദേശികളുമാണ്.  ഇതോടെ രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കപ്പെവരുടെ എണ്ണം 74,858 ആയി. അതേസമയം ഇന്ന് മാത്രം രാജ്യത്ത് 1054 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം 54,061 ആയി. ഇപ്പോൾ 570 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 167 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed