യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു


അബുദാബി: യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. പുതിയതായി 211 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 325 പേർ കൂടി കോവിഡ് രോഗമുക്തരായി. 

രാജ്യത്ത് ഇതുവരെ 56,922 പേർക്കാണ് കോവിഡ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. ഇവരിൽ 49,269 പേർക്ക് ഇതിനോടകം രോഗം ഭേദമായി. 339 പേരാണ് മരണപ്പെട്ടത്. നിലവിൽ 7,314 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളതെന്നും ആരോഗ്യ-പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed