ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വിചാരണ പുനരാരംഭിച്ചു


ജറുസലം: അഴിമതിക്കേസിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ വിചാരണ പുനരാരംഭിച്ചു. രണ്ട് മാസത്തിന് ശേഷമാണ് ജറുസലം കോടതി വിചാരണ പുനരാരംഭിച്ചത്. നെതന്യാഹുവിനെതിരെ വിചാരണ നടത്തണമെന്ന് കഴിഞ്ഞ മേയ് മാസം കോടതി ഉത്തരവിട്ടിരുന്നു. 

തട്ടിപ്പ്, വിശ്വാസ വഞ്ചന, കൈക്കൂലി സ്വീകരിക്കൽ അടക്കമുള്ള കുറ്റങ്ങളാണ് 70കാരനായ നെതന്യാഹുവിനെതിരെ ചുമത്തിയത്. കോടിപതികളായ സുഹൃത്തുക്കളിൽ നിന്ന് ആഡംബര സമ്മാനങ്ങൾ സ്വീകരിച്ച് സഹായങ്ങൾ ചെയ്തുകൊടുത്തതിനെ തുടർന്നാണ് കേസ്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed