അബുദാബിയിൽ പരിസ്ഥിതി നിയമ ലംഘകർക്ക് ഇനി ഒരു കോടി ദിർഹം വരെ പിഴ
അബുദാബി: അബുദാബിയിൽ പരിസ്ഥിതി നിയമലംഘനത്തിന് പിഴ വദ്ധിപ്പിച്ചു. അബുദാബി മീഡിയ ഓഫീസാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. പുതിയ പരിസ്ഥിതി നിയമത്തിലാണ് പിഴ വർദ്ധിപ്പിച്ചത്. പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്ക് ഇനി മുതൽ പരമാവധി ഒരു കോടി ദിർഹം വരെയാകും പിഴ നൽകേണ്ടി വരിക. നേരത്തെ ഇത് 10,000 ദിർഹമായിരുന്നു. ജൈവവൈവിധ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് അബുദാബി എന്‍വയോണ്‍മെന്‍റ് അതോറിറ്റി അറിയിച്ചു. പുതിയ നിയമത്തിന് എക്സിക്യൂട്ടീവ് കൗൺസിലിന്‍റെ അംഗീകാരവും ലഭിച്ചിട്ടുണ്ട്.

