യു.എ.ഇയിലെ പള്ളികൾ നാളെ തുറക്കും
ദുബൈ: യു.എ.ഇയിലെ പള്ളികൾ ബുധനാഴ്ച തുറക്കും. 30 ശതമാനം വിശ്വാസികൾക്ക് മാത്രമായിരിക്കും പ്രവേശനം. വെള്ളിയാഴ്ച നമസ്കാരങ്ങൾ ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെക്കും. ദേശീയ ദുരന്തനിവാരണ അതോറിറ്റി വക്താവ് ഡോ. സെയ്ഫ് അൽ ധഹേരിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഷോപ്പിങ് മാളുകൾ, പാർക്ക്, വ്യവസായമേഖല എന്നിവിടങ്ങളിലെ പള്ളികൾ തത്‌കാലം തുറക്കില്ല.

