അബുദാബിയിൽ ഹെവി വാഹനങ്ങൾക്കും ട്രക്കുകൾക്കും നാളെ മുതൽ നിയന്ത്രണം


അബുദാബി: ഹെവി വാഹനങ്ങൾക്കും ട്രക്കുകൾക്കും ഞായറാഴ്ച മുതൽ അബുദാബിയിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൊവിഡ് പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങളുടെ ഭാഗമായാണ് നടപടി. അബുദാബി നഗരത്തിൽ കൂടുതൽ‍ ഗതാഗതത്തിരക്കുള്ള രാവിലെ 6.30 മുതൽ 9 മണി വരെയും വൈകുന്നേരം മൂന്ന് മണി മുതൽ ആറ് മണി വരെയും ഹെവി വാഹനങ്ങൾക്കും ട്രക്കുകൾക്കും പ്രവേശനമുണ്ടാകില്ല. അതുപോലെ അൽ ഐനിൽ രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചയ്ക്ക് ശേഷം 2.00 മുതൽ 4.00 മണി വരെയും ഹെവി വാഹനങ്ങൾ‍ക്കും ട്രക്കുകൾക്കും വിലക്കുണ്ടാകും.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed