യു.എ.ഇയിൽ വിവിധയിടങ്ങളിൽ ‘റെഡ്’ അലർട്ട് പുറപ്പെടുവിച്ചു
അബുദാബി: യു.എ.ഇയിലെ വിവിധയിടങ്ങളിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലകൾ രൂപം കൊള്ളാനുമുള്ള സാധ്യത മുന്‍നിർത്തിയാണ് മുന്നറിയിപ്പ്. രാജ്യത്ത് പലയിടങ്ങളിലും ശക്തമായ കാറ്റുമുണ്ടാകും. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. ഏഴ് അടി വരെ ഉയരത്തിൽ തിരയടിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
രാവിലെ 11.45 മുതൽ വൈകുന്നേരം ആറ് മണി വരെയാണ് മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ടാവുക. പ്രതികൂല കാലാവസ്ഥ ബാധിക്കാൻ സാധ്യതയുള്ള പ്രദേശങ്ങൾ അടയാളപ്പെടുത്തിയ, രാജ്യത്തിന്റെ ഭൂപടവും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.

