ദുബായ്−കൊച്ചി സ്‌പൈസ് ജറ്റ് സാങ്കേതിക തകരാറിനെ തുടർന്ന് മസ്കത്തിൽ അടിയന്തരമായി ഇറക്കി


ദുബായ്: ദുബായിൽ നിന്ന് ഇന്നു പുലർച്ചെ രണ്ടിന് കൊച്ചിയിലേക്കു പോയ സ്പൈസ് ജെറ്റ് എസ്ജി 18 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഒമാനിലെ മസ്കത്തിൽ അടിയന്തരമായി ഇറക്കി. പറന്നുയർന്ന് അൽപം കഴിഞ്ഞപ്പോള്‍ വിമാനത്തിനുള്ളിൽ പുകയും ഗന്ധവുമുണ്ടായതിനെ തുടർന്നായിരുന്നു അടിയന്തര ലാൻഡിങ്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന യാത്രക്കാർ സുരക്ഷിതരാണ്.  നിലവിൽ യാത്രക്കാരെല്ലാം ‌മസ്കത്ത് വിമാനത്താവളത്തിലാണ്. ഇവർക്ക് ഇന്ന് ഉച്ചയ്ക്കു രണ്ടിന് കൊച്ചിയിലേക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed