പൊതുഗതാഗത ദിനം ആഘോഷിക്കാൻ ഒരുങ്ങി ദുബായ് ആർ.ടി.എ
ദുബായ്: പൊതുഗതാഗത ദിനം ആഘോഷിക്കാൻ ഒരുങ്ങി ദുബായ് ആർ.ടി.എ. നവംബർ ഒന്നുമുതൽ 11 ദിവസം നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ആർടിഎയുടെ പതിനാലാം വാർഷികത്തോടനുബന്ധിച്ച് "മികച്ച ഗതാഗതം മെച്ചപ്പെട്ട നാളേയ്ക്ക്' എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് പരിപാടികൾ നടത്തുന്നത്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് പരിപാടികൾ നടത്തുന്നത്. ഏറ്റവും കൂടുതൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ ഭാഗ്യശാലികളായവർക്ക് സ്വർണക്കട്ടി അടക്കമുള്ള സമ്മാനങ്ങളും നൽകുന്നുണ്ട്. ദുബായ് വാട്ടർ കനാൽ പ്രോമിനേടിൽ മത്സരങ്ങളും നടത്തും.

