കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു


തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം പുനരാരംഭിച്ചു. കിണര്‍ നിർമ്മാണം രാവിലെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കിണർ നിർമ്മാണത്തിന് കാഠിന്യമേറിയ പാറ തടസമായതോടെയാണ് നിർമ്മാണം നിർത്തി വച്ചിരുന്നത്. താഴ്ചയിലേക്ക് പോകും തോറും കാഠിന്യമേറിയ പാറകളാണെന്നതാണ് പ്രതിസന്ധിയുടെ കാരണം. കുട്ടി വീണ കിണറില്‍ നിന്നും രണ്ടു മീറ്റര്‍ മാറിയാണ് പുതിയ കിണര്‍ കുഴിക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോൾ 60 മണിക്കൂർ പിന്നിട്ടു.
രക്ഷാപ്രവർത്തനത്തിന് ബദൽമാർഗങ്ങൾ തേടി ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നുണ്ട്. പാറയില്ലാത്തിടത്ത് തുരങ്കമുണ്ടാക്കാൻ ആലോചന. കുട്ടി കുടുങ്ങിയിരിക്കുന്ന ഇടത്തേക്ക് വേഗത്തിൽ എത്താൻ കഴിയുന്ന മറ്റൊരു സ്ഥലവും പരിശോധിക്കും. വെള്ളിയാഴ്ച വൈകുന്നേരമാണു തിരുച്ചിറപ്പള്ളി നാട്ടുകാട്ടുപെട്ടിയിൽ ബ്രിട്ടോയുടെ മകൻ സുജിത്ത് കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണത്. രക്ഷാപ്രവർത്തനത്തിനിടെ പാറയ്ക്ക് ഇളക്കം തട്ടിയതോടെ കൂടുതൽ ആഴങ്ങളിലേക്കു പതിക്കുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed