ആ വാര്‍ത്ത തെറ്റ്; വിശദീകരണവുമായി ദുബായ് പൊലീസ്


ദുബായ്: ട്രാഫിക് പിഴ ഒഴിവാക്കി എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി ദുബായ് പോലീസ്. അമിത വേഗത്തിന് സൗദി പൗരന് ലഭിച്ച പിഴ ഒഴിവാക്കിയതായി ദുബായ് പോലീസില്‍ നിന്ന് സന്ദേശം ലഭിച്ചതായാണ് വാര്‍ത്തകള്‍ പരക്കുന്നത്. ഈ സന്ദര്‍ഭത്തിലാണ് വിശദീകരണവുമായി ദുബായ് പൊലീസ് രംഗത്തെത്തിയത്. 10 വര്‍ഷം മുന്‍പ് ദുബായ് സന്ദര്‍ശകര്‍ക്ക് സന്തോഷം പകരാന്‍ വേണ്ടി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി എടുത്ത ചിത്രമാണിതെന്നാണ് ദുബായ് പോലീസ് വ്യക്തമാക്കുന്നത്. ദുബായ് പൊലീസ് സെക്യുരിറ്റി മീഡിയാ വിഭാഗം ഡയറക്ടര്‍ കേണല്‍ ഫൈസല്‍ അല്‍ ഖാസിം ആണ് ഇക്കാര്യം അറിയിച്ചത്. ഇതൊടൊപ്പമുള്ള ദുബായ് പൊലീസിന്റെ ലോഗോയും പഴയതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed