ഹജ്ജ് : മലയാളി തീര്‍ത്ഥാടകരുടെ മടക്കം ഓഗസ്റ്റ് 18 മുതല്‍


സൗദി : കേരളത്തില്‍ നിന്നെത്തിയ മലയാളി തീര്‍ത്ഥാടകര്‍ ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി ഓഗസ്റ്റ് 18 മുതല്‍ മക്കയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ തീര്‍ത്ഥാടകര്‍ ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയുള്ള ദിവസങ്ങളിലായിരിക്കും നാട്ടിലേക്ക് മടങ്ങുക. അതേസമയം നെടുമ്ബാശേരി വിമാനത്താവളം വഴിയെത്തിയവര്‍ ഓഗസ്റ്റ് 28 മുതല്‍ 31 വരെയുള്ള തീയതികളിലായിരിക്കും നാട്ടിലേക്കു മടങ്ങുന്നത്.

ഈ വര്‍ഷം കേരളത്തില്‍ നിന്ന് 13,472 പേര്‍ക്കാണ് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരം ലഭിച്ചത്.ജിദ്ദ കിങ് അബ്ദുള്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സ് വിമാനത്തിലും എയര്‍ ഇന്ത്യ വിമാനത്തിലുമാണ് മലയാളി തീര്‍ത്ഥാടകരുടെ മടക്കം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed