ഹാജിമാര്‍ക്കായി 24 മണിക്കൂറും ബസ് സര്‍വീസുകള്‍


സൗദി : ഹജ്ജ് തിരക്കിലേക്ക് ഹാജിമാര്‍ നീങ്ങിയതോടെ മക്കയില്‍ 24 മണിക്കൂറും ഓടുകയാണ് ബസ്സുകള്‍. ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ മക്കയില്‍ അത്യാധുനിക ബസ്സുകളാണ് സേവനത്തിന്. ബസ്സില്‍ നിന്നിറങ്ങിയാല്‍ റൂമിലെത്തിക്കാന്‍ വാനുകളും സര്‍വീസിനുണ്ട്.

ഹറം പള്ളിയില്‍ നിന്നും പത്ത് കി.മീ അകലത്തിലാണ് ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന അസീസിയ. അസീസിയയില്‍ വിവിധ ബ്രാഞ്ചുകളിലാണ് ഹാജിമാരുടെ താമസം. ഓരോ ബ്രാഞ്ചിനടുത്തും ബസ് സ്റ്റോപ്പുണ്ട്. പുരുഷ സഹായമില്ലാതെ ഹജ്ജിനെത്തിയ വനിതകള്‍ക്ക് പ്രത്യേക സര്‍വീസാണ്. ഓരോ പ്രാര്‍ഥനാ സമയത്തും ഹാജിമാരെ ഹറമിലെത്തിക്കാന്‍ സഹായിക്കും ഈ സര്‍വീസുകള്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed