ആരോഗ്യ മേഖലയിൽ സമഗ്ര മുന്നേറ്റത്തിന് ദുബായ്


ദുബായ് : ആരോഗ്യ മേഖലയിൽ സമഗ്ര മുന്നേറ്റത്തിനുതകുന്ന നയപരിപാടികൾ നടപ്പാക്കാൻ ദുബായ് ഹെൽത്ത് അതോറിറ്റി നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കൂടുതൽ നിക്ഷേപ മേഖലകൾ കണ്ടെത്തുന്നതിനും രോഗികൾക്ക് ആവശ്യമായ സേവനങ്ങൾ കൃത്യമായി എത്തിക്കുന്നതിനും സഹായകരമായ സർട്ടിഫിക്കറ്റ് ഓഫ് നീഡ് (കോൺ) നടപ്പാക്കാനാണ് ശ്രമം. 

ഇതിനായി കഴിഞ്ഞദിവസം സ്വകാര്യ മേഖലയിലുള്ളവരുമായി ആശയങ്ങൾ പങ്കുവയ്ക്കാൻ ശിൽപശാല നടത്തി. ഒരേരീതിയിലുള്ള ചികിത്സകളും ആശുപത്രികളും കൂടുതലായി തുടങ്ങുന്നതിനു പകരം ജനത്തിന്റെ ആവശ്യമറിഞ്ഞ് സേവനം നൽകാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരേ തരത്തിലുള്ള ആശുപത്രികൾ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കും.  രോഗികൾക്ക് മികവുറ്റ  സേവനം തിരഞ്ഞെടുക്കാനുള്ള അവസരവും ഒരുക്കും. ഇതിനെല്ലാം മുന്നോടിയായി കഴിഞ്ഞവർഷം ദുബായ് ഹെൽത്ത് അതോറിറ്റി ആരോഗ്യമേഖലയെ കുറിച്ച് സമഗ്ര ഗൈഡ് പ്രസിദ്ധീകരിച്ചിരുന്നു.

നിലവിലുള്ള വിവരങ്ങൾക്കു പുറമെ ഭാവിയിൽ ദുബായിൽ വേണ്ടിവരുന്ന സേവനങ്ങളെക്കുറിച്ചും സർവേയിൽ വ്യക്തമാക്കി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed