വിക്രമിന്റെ കദരം കൊണ്ടാൻ തീയേറ്ററുകളിലേക്ക്


ചെന്നൈ: കമൽ‍ഹാസന്റെ നിർ‍മ്മാണത്തിൽ‍ ചിയാൻ‍ വിക്രം നായകനായെത്തുന്ന 56ാമത് ചിത്രം കദരം കൊണ്ടാൻ സിനിമ ജൂലൈ 3ന് തിയേറ്ററുകളിലെത്തും. അതേസമയം ഹോളിവുഡ് ഹൊറർ‍ ചിത്രമായ ”ഡോണ്ട് ബ്രീത്തി”ന്റെ റീമേക്ക് ആണോ ചിത്രം എന്ന രീതിയിലുള്ള വാർ‍ത്തകൾ‍ പ്രചരിക്കുന്നുണ്ട്.

ചിത്രത്തിന്റെ നിർ‍മ്മാതാക്കൾ‍ ഈ വാർ‍ത്ത നിഷേധിച്ചിട്ടുണ്ട്. എന്നാൽ‍ ആരാധകർ‍ ആ പ്രസ്താവന കൊണ്ട് തൃപ്തിപ്പെടാന്‍ തയ്യാറല്ലെന്നാണ് അറിയുന്നത്. ഇപ്പോഴിതാ താൻ‍ അഭിനയിക്കാതെ, കമൽ‍ഹാസൻ നിർ‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ”കദരം കൊണ്ടാൻ‍”. ആർ‍. മാധവന്റെ ”നളദമയന്തി”യാണ് അവസാനമായി കമൽ‍ഹാസൻ ഈ വിധം നിർ‍മ്മിച്ചത്. ചിത്രത്തിൽ‍ കമലഹാസന്റെ മകൾ‍ അക്ഷര ഹാസനും അഭിനയിക്കുന്നുണ്ട്. കമലഹാസൻ ചിത്രങ്ങളിലെ സ്ഥിരം സംഗീതസംവിധായകനായ ജിബ്രാനാണ് ചിത്രത്തിന് സംഗീതം നൽ‍കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed