ഇനി നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഞാനില്ല


ചെന്നൈ: ഇനി നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാനില്ലെന്ന് തമിഴ് നടൻ യോഗി ബാബു. താൻ കേന്ദ്രകഥാപാത്രമായെത്തിയ ധർ‍മപ്രഭു എന്ന ചിത്രം പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് യോഗി ബാബുവിന്റെ പ്രതികരണം. ചിത്രത്തിന്റെ ആദ്യ ഷോ കാണാൻ യോഗി ബാബുവും എത്തിയിരുന്നു. ‘ജനങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളെ ഞാൻ മാനിക്കുന്നു. തെറ്റുകൾ‍ മനസ്സിലാക്കാനും അവ തിരുത്താനും ഞാൻ തയ്യാറാണ്. നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ‍ താൽപ്പര്യമില്ല. ഇനി മുതൽ‍ ഹാസ്യ കഥാപാത്രങ്ങളിൽ‍ മാത്രമായിരിക്കും എന്റെ ശ്രദ്ധ’ ഷോയ്ക്ക് ശേഷം യോഗി ബാബു പറഞ്ഞു.

 മുത്തുക്കുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് യോഗി ബാബു എത്തുന്നത്. ചെന്നൈയിലെ എ.വി.എം സ്റ്റുഡിയോയിൽ‍ രണ്ടു കോടി രൂപ മുതൽ‍ മുടക്കിൽ‍ കലാസംവിധായകൻ ബാലചന്ദ്രൻ രൂപകൽ‍പന ചെയ്ത യമലോകത്തിന്റെ പാശ്ചാത്തലത്തിലുള്ള കൂറ്റൻ സെറ്റിൽ‍ വെച്ചാണ് സിനിമ ചിത്രീകരിച്ചത്. ആനുകാലിക ആക്ഷേപ ഹാസ്യ ചിത്രമായ ധർ‍മ പ്രഭുവിൽ‍ യമധർ‍മന്റെ പുത്രനായിട്ടാണ് യോഗി ബാബു എത്തുന്നത്. ജനനി അയ്യർ‍, രാധാ രവി, രാജേന്ദ്രൻ, മേഘ്‌ന നായിഡു എന്നിവരാണ് ചിത്രത്തിൽ‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed