18 വയസ്സിൽ താഴെയുള്ളവർക്ക് വീസ സൗജന്യമായി നൽകും


അബുദാബി: വേനൽകാലത്ത് യുഎഇയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ 18 വയസ്സിന് താഴെയുള്ളവർക്ക് സൗജന്യ വീസ നൽകുന്നു.  ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. 18 വയസ്സിന് താഴെയുള്ളവർക്ക് 2 മാസത്തേക്കാണു വീസ സൗജന്യമായി ലഭിക്കുക. ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് ഈ ആനുകൂല്യം.

കുടുംബസമേതം യുഎഇയിലേക്ക് എത്തുന്നവർക്ക് വലിയ ആശ്വാസമാകും ഈ നടപടി.  14 ദിവസത്തെ എക്സ്പ്രസ് ടൂറിസ്റ്റ് വീസയ്ക്ക് മുതിർന്നവർക്കു 497 ദിർഹമാണ് നിരക്ക്. നിബന്ധനകളില്ലാതെ വന്നുപോകാവുന്ന 30 ദിവസത്തെ ടൂറിസ്റ്റ് വീസയ്ക്ക് 917 ദിർഹമാണ് ഫീസ്. യുഎഇയിലെയും വിവിധ രാജ്യങ്ങളിലെയും അംഗീകൃത ട്രാവൽ ടൂറിസം ഓഫിസുകൾ വഴിയും വീസയ്ക്ക് അപേക്ഷിക്കാം. വേനൽ അവധിക്കാലമായ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ വമ്പൻ ആനുകൂല്യം നൽകിയാണ് വിദേശ സഞ്ചാരികളെ യുഎഇ ആകർഷിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed