നാട്ടിലേക്ക് പോയ ബഹ്‌റൈൻ പ്രവാസി നിര്യാതനായി


മനാമ: ബഹ്‌റൈനിൽ ബിസിനസ് നടത്തിയിരുന്ന കാസർഗോഡ് ചെമനാട് ചെക്കരംകോട് ശിഹാബ് മംഗലാപുരം (42) യൂണിറ്റി ഹോസ്പിറ്റലിൽ നിര്യാതനായി . രണ്ടാഴ്ച മുൻപാണ് അസുഖ ബാധിതനായതിനെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയത്. വിദഗ്ധ പരിശോധനയിൽ ക്യാൻസർ ആണെന്ന് സ്‌ഥിരീകരിച്ചു. തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ടോടെ ആരോഗ്യ സ്‌ഥിതി വഷളാവുകയായിരുന്നു.  കെ.എം.സി.സി പ്രവര്‍ത്തകനും,  കാസര്‍ഗോഡ് ജില്ല കെ.എം.സി.സിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു. ബഹ്റൈൻ സമസ്തയുടെയും എസ് കെ എസ് എഫിന്റെയും പ്രവർത്തകനായിരുന്നു. കൂടാതെ ബഹ്‌റൈനിലെ കാസർഗോഡ് കാരുടെ കൂട്ടായ്മയായ ഒപ്പരത്തിന്റെ സ്‌ഥാപകാംഗവുമായിരുന്നു. പരേതന്റെ നിര്യാണത്തിൽ ഒപ്പരം എക്സികുട്ടീവ് കമ്മിറ്റി അനുശോചിച്ചു.കുടുംബം  നാട്ടിലാണുള്ളത്. മനാമയില്‍ മൊബൈല്‍ ഷോപ്പ് നടത്തി വരികയായിരുന്നു. വലിയൊരു സുഹൃത്ത് വലയം തന്നെ ഇദേഹത്തിനുണ്ട്. മരണ വാര്‍ത്തയറിഞ്ഞ് മനാമയിലെ വ്യാപാരികളെല്ലാം ദു:ഖത്തിലായി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed