കള്ളരേഖകള്‍ ഉപയോഗിച്ച്‌ തട്ടിപ്പ് : വിദേശികള്‍ പിടിയില്‍


ദോഹ : ഖത്തറില്‍ കള്ളരേഖകള്‍ ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയ വിദേശികള്‍ പിടിയില്‍. പ്രാദേശിക കമ്ബനികള്‍ക്കായി ബാങ്ക് ട്രാന്‍സ്ഫര്‍ ഉത്തരവുകളുടെ.വ്യാജരേഖകള്‍ ചമച്ച്‌ വ്യാജ കമ്ബനികളുടെ പേരിലുള്ള അക്കൗണ്ടുകളിലേക്ക് പണം മാറ്റി തട്ടിപ്പ് നടത്തിയിരുന്ന 3 ഏഷ്യന്‍ സ്വദേശികളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ സാന്പത്തിക-സൈബര്‍ കുറ്റകൃത്യ പ്രതിരോധ വകുപ്പ് അറസ്റ്റ് ചെയ്‌തത്‌. തട്ടിപ്പ് നടത്തുന്നതിനിടെയാണു ഇവര്‍ പിടിയിലായത്.

വ്യാജ കന്പനികളുടെ  പേരിലുള്ള ഒപ്പുവച്ച ചെക്ക് ബുക്കുകള്‍, എടിഎം കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, പര്‍ചേസ് ഇന്‍വോയ്‌സുകള്‍ എന്നിവയെല്ലാം ഇവരുടെ താമസ സ്ഥലത്ത് നിന്നും പിടിച്ചെടുത്തുവെന്നും കൂടുതല്‍ നിയമ നടപടികള്‍ക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പിന് കൈമാറിയെന്നും അധികൃതര്‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed