എം.എ യൂസഫലിക്ക് യു.എ.ഇയുടെ ആദരം

ഷാർജ : ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് യു.എ.ഇയുടെ ആദരം. രാജ്യത്തിന്റെ കായികരംഗത്തിനു നൽകിയ സേവനങ്ങൾക്കാണ് യൂസഫലിയെ യു.എ.ഇ ആദരിച്ചത്. യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായ്ദ് അൽ നഹ്യാൻ യൂസഫലിക്ക് ഉപഹാരം നൽകി. ഈ അംഗീകാരം ലഭിച്ച ഏക ഇന്ത്യക്കാരനാണ് യൂസഫലി.
അബുദാബി പോലീസ് മേധാവി മേജർ ജനറൽ മുഹമ്മദ് ഖൽ ഫാൻ റുമൈത്തി, ദേശീയ ഒളിന്പിക് കമ്മിറ്റി അധ്യക്ഷൻ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയ പ്രമുഖർ സംബ ന്ധിച്ചു.