അപകട മരണനി­­­രക്ക് കു­­­റയ്ക്കാൻ സേഫ് കേ­­­രള പദ്ധതി


എറണാകുളം: റോഡപകടങ്ങളിലൂടെ സംസ്ഥാനത്ത് ഉണ്ടാകുന്ന അപകടനിരക്കും മരണനിരക്കും 2020ഓടെ 50 ശതമാനം കുറയ്ക്കാൻ സേഫ് കേരള പദ്ധതി നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ. കേരള മോട്ടോർ വാഹന വകുപ്പിന്റെ ഇരുപത്തി ഒന്പതാമത് റോഡ് സുരക്ഷാവാരം കളമശേരി സെന്റ് പോൾസ് കോളേജ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് 2017ൽ മാത്രം 3470 ഓളം ചെറുതും വലുതുമായ അപകട ങ്ങളുണ്ടായി. ഇതിൽ 4131 പേർ മരിച്ചു. 42671 പേർക്ക് പരിക്കേറ്റു. ഒരു വലിയ യുദ്ധക്കെടുതിയിലുണ്ടാകുന്ന മരണ നിരക്കിനേക്കാൾ ഉയർന്നതാണിത്. ഇങ്ങനെ മരിക്കുന്നവരിൽ 75 ശതമാനവും 16നും 30 നും ഇടയിൽ പ്രായമുള്ളവരാണ്. ഇങ്ങനെ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾ തീരാവേദനയിൽ ജീവിക്കുകയാണ്. ഈ അവസ്ഥയ്ക്കൊരു മാറ്റമുണ്ടാകണം. ശരിയായ രീതിയിൽ സഞ്ചരിക്കാൻ കഴിയുന്ന റോഡുകൾ വേണം. ഇതിലൂടെ ചെറുതും വലുതുമായ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ സൗകര്യമൊരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

അശ്രദ്ധയോടെ വാഹനങ്ങൾ ഓടിക്കുന്നത് ഒഴിവാക്കാൻ ബോധവൽകരണം നടത്തണം. ഹെൽമെറ്റിന്റെ പേരിൽ ആരേയും വേട്ടയാടരുത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് കുറ്റക്കാരെ കണ്ടുപിടിച്ച് ശിക്ഷിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയെ എയർഹോൺ വിമുക്ത ജില്ലയായി ചടങ്ങിൽ മന്ത്രി പ്രഖ്യാപിച്ചു. 

26 ന് നോ ഹോൺ ഡേയായി വാഹനങ്ങളിൽ നോ ഹോൺ സ്റ്റിക്കർ പതിക്കുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 29 കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റുകളിൽ ആസ്റ്റർ മെഡിസിറ്റി ശ്വാസകോശ രോഗനിർണയ ക്യാന്പ് നടത്തും. ഇതിനുള്ള സമ്മതപത്രം ഡോ.ജേക്കബ് ബേബി മന്ത്രിക്ക് കൈമാറി. 

ഐ.എം.എയുടെ നോ ഹോൺ സ്റ്റിക്കിന്റെ പ്രകാശനം ഡോ. ജുനൈദ് റഹ്്മാന് നൽകി മന്ത്രി നിർവ്വഹിച്ചു. ട്രാൻസപോർട്ട് സെക്രട്ടറി ജ്യോതിലാൽ റോഡ് സുരക്ഷാ ലഘുലേഖ പ്രകാശിപ്പിച്ചു. ട്രാൻസപോർട് കമ്മിഷണർ കെ പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed