യു.എ.ഇ സെൻട്രൽ ബാങ്കിന്റെ ആസ്തി 398.6 ബില്യനിലെത്തി
അബുദാബി : യു.എ.ഇ സെൻട്രൽ ബാങ്ക് ആസ്തി 398.6 ബില്യൻ ദിർഹമായി ഉയർന്നു. 2017ൽ ഇതേ കാലയളവിലെ ആസ്തി364.82 ബില്യൻ ദിർഹമായിരുന്നുവെന്നും 33.78 ബില്യൻ ദിർഹത്തിന്റെ വർദ്ധനയാണു രേഖപ്പെടുത്തിയതെന്നും സെൻട്രൽ ബാങ്ക് ഔദ്യോഗിക അറിയിപ്പിൽ പറയുന്നു.
സെൻട്രൽ ബാങ്കിന്റെ ബാലൻസ് ഷീറ്റ് ഫെബ്രുവരിയിൽ 7 ബില്യൻ ദിർഹമായി ഉയർന്നു. ജനുവരിയിൽ ഇതു മൊത്തം 391.54 ബില്യൻ ദിർഹമായിരുന്നു. സെൻട്രൽ ബാങ്കിന്റെ ആസ്തി വർദ്ധിക്കുന്നത് ബാങ്കുകളുടെ നിക്ഷേപ വർദ്ധനയാണ്കാണിക്കുന്നത്.

