ഹൈ­പ്പർ­ലൂ­പ്പി­ന്റെ­ ആദ്യ മാ­തൃ­ക പ്രദർ­ശി­പ്പി­ച്ചു­


ദുബൈ: അതിവേഗ യാത്രയ്ക്കുള്ള ഹൈപ്പർലൂപ്പിന്റെ മാതൃക ആർ.ടി.എ പുറത്തിറക്കി. ഇന്നാരംഭിക്കുന്ന ഇന്നവേഷൻ വാരാചരണത്തിൽ ഇത് പ്രദർശിപ്പിച്ചു. വിർജിൻ ഹൈപ്പർലൂപ് വൺ കന്പനിയുമായി സഹകരിച്ചു നടപ്പാക്കുന്ന പദ്ധതി യു.എ.ഇയുടെ ഗതാഗതമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കും. 

മണിക്കൂറിൽ 1200 കിലോമീറ്റർവരെ വേഗത്തിൽ യാത്രചെയ്യാൻ കഴിയുന്ന പദ്ധതിയാണ് ഹൈപ്പർലൂപ്. വെറും 12 മിനിറ്റുകൊണ്ട് 126 കിലോമീറ്റർ താണ്ടി ദുബൈയിൽനിന്ന് അബുദാബിയിലെത്താം. ഇരുദിശയിലുമായി മണിക്കൂറിൽ 10000 പേർക്ക് യാത്ര ചെയ്യാനാകും. ദുബൈയിലെ മാനദണ്ധങ്ങൾക്കനുസരിച്ചു രൂപകൽപ്പന ചെയ്ത ഹൈപ്പർലൂപ് കഴിഞ്ഞ വർഷം മാർച്ചിൽ യു.എസ്സിൽ മണിക്കൂറിൽ 310 കിലോമീറ്റർ വേഗത്തിൽ പരീക്ഷണയോട്ടം നടത്തിയിരുന്നു.   ഹൈപ്പർലൂപ്പി
ന്റെ മാതൃകഇതാദ്യമായാണ് പ്രദർശിപ്പിക്കുന്നതെന്ന് ആർ.ടി.എ ചെയർമാൻ പറഞ്ഞു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed