അബു­ദാ­ബി­ ജാ­ക്ക്‌പോ­ട്ടിൽ മലയാ­ളി­ക്ക് 17.5 കോ­ടി­


അബു­ദാ­ബി­ : അബുദാബി ബിഗ് ടെൻ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം മലയാളിക്ക്. മലയാളിയായ സുനിൽ മപ്പറ്റ കൃഷ്ണൻകുട്ടി നായർ എന്നയാൾക്കാണ് സമ്മാനം ലഭിച്ചത്. അദ്ദേഹത്തിന്റെ 016299 എന്ന നന്പരാണ് ഒന്നാം സമ്മാനമായ പത്ത് ദശലക്ഷം ദിർഹം സ്വന്തമാക്കിയത്. ഇന്ത്യൻ രൂപയിൽ 17.44 കോടി രൂപയിലധികം വരും ഒന്നാം സമ്മാനത്തുക. നാട്ടിലേക്കു മടങ്ങവെയാണു ഭാഗ്യം സുനിലിനെ തേടിയെത്തുന്നത്.

അബുദാബിയിൽ സെയിൽ എക്സിക്യൂട്ടിവായി ജോലി നോക്കുകയായിരുന്നു ഇയാൾ. ഈ വർഷം നറുക്കെടുക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ തുകയുള്ള ലോട്ടറിയാണിത്. സമ്മാന നേട്ടത്തിൽ സന്തോഷമുണ്ടെന്നും ദൈവത്തിനു നന്ദി പറയുന്നതായും സുനിൽ പറഞ്ഞു. കഴിഞ്ഞ പ്രാവശ്യം ആലപ്പുഴ സ്വദേശി ഹരികൃഷ്ണൻ വി.നായർക്ക് ഇൗ വർഷത്തെ ഏറ്റവും വലിയ സമ്മാനം 20 കോടി ഏഴ് ലക്ഷം രൂപ (12 ദശലക്ഷം ദിർഹം) ലഭിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed