അന്താ­രാ­ഷ്ട്ര യാ­ത്രക്കാ­രു­ടെ­ എണ്ണത്തിൽ ദു­ബൈ വി­മാ­നത്താ­വളം ഒന്നാം സ്ഥാ­നത്ത്


ദുബൈ : അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ദുബൈ വിമാനത്താവളം ലോകത്ത് ഒന്നാം സ്ഥാനത്ത്. തുടർച്ചയായി നാലാം വർഷമാണ് ദുബൈ എയർപോർട്ട് ഈ നേട്ടം സ്വന്തമാക്കുന്നത്. 2017ൽ 8.82 കോടി അന്താരാഷ്ട്ര യാത്രക്കാർ ദുബൈ എയർപോർട്ട് ഉപയോഗപ്പെടുത്തി. അമേരിക്കയിലേക്കുള്ള സർ വ്വീസുകളിൽ ലാപ്‌ടോപ്പുകൾ കൈവശം വെക്കുന്നതിന് താൽക്കാലിക വിലക്കേൽപ്പെടു ത്തിയിട്ടും 2016നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ദുബൈ വിമാനത്താവളത്തിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 46 ലക്ഷം പേരുടെ വർദ്ധനവ് രേഖപ്പെടുത്തി.

മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസിറ്റ് കേന്ദ്രമായ ദുബൈ എയർപോർട്ട് കഴിഞ്ഞ ഏതാനും വർഷങ്ങൾക്കി ടെ ശ്രദ്ധേയമായ വളർച്ച കൈവരിച്ചിട്ടുണ്ട്. 2014 മുതലാണ് അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ ലണ്ടനിലെ ഹീത്രു എയർപോർട്ടിനെ ദുബൈ എയർപോർട്ട് മറികടന്നത്.

കഴിഞ്ഞ വർഷം മാർച്ചിലാണ് യു.എ.ഇ അടക്കം മിഡിൽഈസ്റ്റിലെയും ഉത്തരാഫ്രിക്കയിലെയും ഏതാനും രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ ലാപ്‌ടോപ്പുകളും സാധാരണ  സ്മാർട്ട് ഫോണുകളേക്കാൾ വലിപ്പം കൂടിയടാബുകളും ഉപയോഗിക്കുന്നത് അമേരിക്ക വിലക്കിയത്. 

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed