റാസൽഖൈമയിൽ വാഹനാപകടം : മലയാളി യുവാവ് മരിച്ചു
റാസൽഖൈമ : റാസൽഖൈമയിൽ രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് ഉൾപ്പെടെ രണ്ട് പേർ മരിച്ചു. റാസൽഖൈമ ഫിലയ പ്രദേശത്താണ് അപകടമുണ്ടായത്. കാസർഗോഡ് കൊടക്കാട് സ്വദേശി മടായന്പത്ത് കുഞ്ഞിരാമന്റെയും ശാന്തയുടെയും മകൻ ശ്രീജിത്ത് (33) ആണ് മരിച്ച മലയാളി.
പന്ത്രണ്ടുവർഷമായി റാസൽഖൈമയിലുള്ള ശ്രീജിത്ത് ആർക്കി മൊബൈൽ ഫാക്ടറിയിൽ ഫാബ്രിക്കേറ്ററായി ജോലിചെയ്യുകയാണ്. കഴിഞ്ഞ ദിവസം രാത്രി 10.30−നാണ് അപകട മുണ്ടായത്. മരിച്ച മറ്റേയാൾ പാകിസ്ഥാൻ സ്വദേശിയാണ്.

